ഉണ്ണിമുകുന്ദന്റെ അഭിനയമികവിനെ പ്രശംസിച്ച് പൃഥ്വിരാജ്,'ഭ്രമം' റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 5 മെയ് 2021 (15:07 IST)

പൃഥ്വിരാജ് സുകുമാരനും ഉണ്ണി മുകുന്ദനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഭ്രമം. ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഉണ്ണിമുകുന്ദന്‍ പൃഥ്വിരാജിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. പൃഥ്വിരാജിനെയും അദ്ദേഹത്തിന്റെ പ്രൊഫഷണലിസത്തെയും ഉണ്ണി പ്രശംസിച്ചു. അഭിമുഖത്തിന്റെ ലിങ്ക് തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഉണ്ണി പങ്കുവെച്ചപ്പോള്‍ അതിന് മറുപടിയുമായി പൃഥ്വിരാജ് എത്തി.


ഉണ്ണിയോടൊപ്പം വര്‍ക്ക് ചെയ്യാനായത് ഒരു പ്രിവിലേജ് ആണെന്നാണ് പൃഥി കുറിച്ചത്. ഭ്രമത്തിലെ നടന്റെ പ്രകടനത്തെ പ്രശംസിക്കുകയും ചെയ്തു. ഇനിയും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.


രാഷി ഖന്ന, മംമ്ത മോഹന്‍ദാസ്, സുരഭി ലക്ഷ്മി, ജഗദീഷ് എന്നിവരാണ് ഭ്രമത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :