1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Prithviraj

ഇന്ത്യൻ സിനിമയിൽ തന്നെ ഇതാദ്യം,ആകാശ വിസ്മയം, അഭിമാനിക്കുന്നതെന്ന് പൃഥ്വിരാജ്, വീഡിയോ

പൃഥ്വിരാജ്
കടുവ ടീം കഴിഞ്ഞദിവസം ദുബായിലായിരുന്നു. പൃഥ്വിരാജ്, വിവേക് ഒബ്രോയി, സംയുക്ത മേനോൻ, നിർമാതാവ് ലിസ്റ്റൻ സ്റ്റീഫൻ തുടങ്ങിയവർ അവിടെ പ്രമോഷൻ തിരക്കിലാണ്.
സിനിമ റിലീസിന് മുന്നോടിയായി കഴിഞ്ഞദിവസം വൈകുന്നേരം ദുബായ് ആകാശത്ത് പ്രദർശനം നടന്നിരുന്നു. ഇന്ത്യൻ സിനിമയിൽ തന്നെ ഇത് ആദ്യമായാണ് ഇത്തരത്തിലൊരു ആകാശ വിസ്മയം പ്രമോഷന്റെ ഭാഗമായി ഉണ്ടാകുന്നത്. ഡ്രോണുകൾ ഉപയോഗിച്ച് പൃഥ്വിരാജിന്റെ രൂപം അവകാശ വയ്ക്കുകയും ചെയ്തു.
ആകാശത്ത് മലയാളം അക്ഷരങ്ങൾ തെളിഞ്ഞു വന്നതിലാണ് താൻ അഭിമാനിക്കുന്നതെന്ന് പൃഥ്വിരാജ് പറയുന്നു.പൃഥ്വിരാജ്, വിവേക് ഒബ്രോയി, സംയുക്ത മേനോൻ, നിർമാതാവ് ലിസ്റ്റൻ സ്റ്റീഫൻ തുടങ്ങിയവർ ആകാശ വിസ്മയം കാണാൻ എത്തിയിരുന്നു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ആഴക്കടലില്‍ ചിത്രീകരിച്ച സിനിമ; സണ്ണി വെയ്ന്‍, ഷൈന്‍ ടോം ടീമിന്റെ അടിത്തട്ട്, ട്രെയ്‌ലര്‍