ഫഹദ് ഫാസിലിന്റെ 'പാട്ട്' ഉപേക്ഷിച്ചോ ? സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ മറുപടി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 24 ജൂണ്‍ 2022 (10:06 IST)

ലോക സിനിമ ചരിത്രത്തില്‍ പുതുമയൊന്നും ഇല്ലാത്ത മൂന്നാമത്തെ മലയാളം ചലച്ചിത്രം എന്ന ടാഗ് ലൈനോടെയായിരുന്നു ഫഹദ് ഫാസില്‍ നായകനായെത്തുന്ന പാട്ട് അല്‍ഫോണ്‍സ് പുത്രന്‍ പ്രഖ്യാപിച്ചത്. ചിത്രീകരണം വൈകിയ സിനിമ ഉപേക്ഷിച്ചോ എന്ന ആരാധകരുടെ ചോദ്യത്തിന് സംവിധായകന്‍ തന്നെ മറുപടി നല്‍കി.

താന്‍ ഇതുവരെ ചെയ്തതില്‍ നിന്നൊക്കെ വ്യത്യസ്തമായ സിനിമയാണ് പാട്ട് എന്നാല്‍ അല്‍ഫോന്‍സ് പുത്രന്‍ പറയുന്നത്.പാട്ടിന് മുന്‍പ് തന്റെ കഴിവുകള്‍ കുറച്ച് കൂടി വികസിപ്പിച്ച് എടുക്കണമെന്നുണ്ടാകുമെന്നും ചിത്രം ഡ്രോപ്പ് ചെയ്തിട്ടില്ല, അത് പോസ് മോഡിലാണ് എന്നാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

പൃഥ്വിരാജ് നയന്‍താര ടീമിന്റെ ഗോള്‍ഡ് തിരക്കിലാണ് അല്‍ഫോണ്‍സ് പുത്രന്‍. അതിനാല്‍ തന്നെ പാട്ട് സിനിമയിലേക്ക് തനിക്ക് ശ്രദ്ധകേന്ദ്രീകരിക്കാന്‍ സമയം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :