1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Prashanth Neel covid Vaccine

സ്‌ക്രീനില്‍ ആക്ഷനും മാസ് ഡയലോഗും, ജീവിതത്തില്‍ കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന് സൂചി പേടി !

പ്രശാന്ത് നീല്‍
രാജ്യം കോവിഡിനെതിരെ പോരാടുകയാണ്. പല സിനിമ താരങ്ങളും ഇതിനകം വാക്‌സിന്‍ സ്വീകരിച്ചു. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ വാക്‌സിന്‍ എടുത്ത വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. മാസ്സും ആക്ഷനും ഒക്കെയുള്ള സിനിമ ചെയ്യുന്ന സംവിധായകന് ഇന്‍ജെക്ഷന്‍ സൂചി കണ്ടാല്‍ പേടി ആണത്രേ.നേഴ്‌സ് വാക്‌സിന്‍ സൂചി കുത്തിയിറക്കുന്നതും ഇവിടെ നടക്കുന്നതൊന്നും കാണേണ്ട എന്ന് ഭാവത്തില്‍ മുഖംപൊത്തി കൊണ്ടാണ് വാക്‌സിന്‍ അദ്ദേഹം എടുത്തത്. സംവിധായകന്‍ തന്നെയാണ് തന്റെ പേടിയുടെ വിശേഷങ്ങള്‍ പങ്കു വെച്ചതും.
 
വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലാത്തവരെങ്കില്‍ നിങ്ങളും കുടുംബവും എത്രയും വേഗം സ്ലോട്ട് ബുക്ക് ചെയ്ത് കോവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു.
 
കെ ജി എഫ് രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. യഷിന്റെ റോക്കി ഭായിയുടെയും സഞ്ജയ് ദത്തിന്റ അധീരയും പൊരിഞ്ഞ പോരാട്ടം രണ്ടാം ഭാഗത്തില്‍ കാണാം.
അടുത്ത ലേഖനം
വമ്പന്‍ നേട്ടം,'അലരേ നീയെന്നിലെ' 50 ലക്ഷം കാഴ്ചക്കാര്‍, 2021-ല്‍ മലയാളസിനിമയില്‍ ഇതാദ്യം