അനുബന്ധ വാര്‍ത്തകള്‍
- കെജിഎഫ് 2 ടീസർ വെള്ളിയാഴ്ച; ആവേശത്തില്‍ ആരാധകര്‍ !
- ധീരനാണ് അധീര, കെജിഎഫ് 2 സെറ്റിൽ തിരിച്ചെത്തി സഞ്ജയ് ദത്ത്
- കെജിഎഫ് 2 ചിത്രീകരണം പുനരാരംഭിച്ചു: ബ്രഹ്മാണ്ഡ ചിത്രത്തിൽ പ്രകാശ് രാജും
- കാര്‍ത്തിയുടെ 'കൈതി2' വരുന്നു, പുതിയ വിവരങ്ങള്‍ ഇതാ !
- 'ഹാപ്പി ബര്‍ത്ത് ഡേ പ്രൊഡ്യൂസര്‍'; ആന്റണി പെരുമ്പാവൂരിനോട് പൃഥ്വിരാജ് !
'കെ.ജി.എഫ് 2' ജൂലൈ 16ന് റിലീസ് ചെയ്യുമോ ?
'കെ.ജി.എഫ്: ചാപ്റ്റര്‍ 2' ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി. നേരത്തെ ജൂലൈ 16ന് റിലീസ് പ്രഖ്യാപിച്ചെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത് ഉണ്ടാവാന്‍ സാധ്യതയില്ല. ലോക്ക് ഡൗണിന് ശേഷം വീണ്ടും തിയേറ്ററുകള്‍ തുറന്ന് ആളുകള്‍ എത്തിയതിനു ശേഷം വീണ്ടും റിലീസ് ഡേറ്റ് പ്രഖ്യാപിക്കും എന്നാണ് പുതിയ വിവരം.
187 മില്യണ്‍ ആളുകളാണ് കെജിഎഫ് 2 ടീസര്‍ കണ്ടത്. രാജ്യത്തെ സിനിമാപ്രേമികള്‍ എല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നതിനുള്ള തെളിവാണ് ഇത്.ആദ്യ ഭാഗത്തിന്റെ വന്‍ വിജയത്തിന് പ്രതീക്ഷകളും വലുതാണ്.പ്രശാന്ത് നീല്‍ സംവിധാനം ചിത്രത്തില്‍ യാഷിന്റെ റോക്കി ഭായിയുമായി ഏറ്റുമുട്ടാന്‍ ബോളിവുഡ് നടന് സഞ്ജയ് ദത്ത് എത്തുന്നുണ്ട്.ശ്രീനിധി ഷെട്ടി, അനന്ത് നാഗ്, റാവു രമേശ്, അച്യുത് കുമാര്‍,മാളവിക തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട് .