അനുബന്ധ വാര്‍ത്തകള്‍
- 'അലരേ നീയെന്നിലെ..' പാടി അനാര്‍ക്കലി മരിക്കാര്‍,അതിമനോഹരമായെന്ന് കൈലാസ് മേനോനും പാര്‍വതിയും
- ഇലക്ഷന് ഗാനവുമായി 'മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്' ടീം, അര്‍ജുന്‍ അശോകന് ചിത്രം റിലീസിനൊരുങ്ങുന്നു
- 'ഹാപ്പി വിമന്‍സ് ഡേ അന്നമ്മേ', മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ് സ്പെഷ്യല്‍ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു
- റൊമാന്റിക് ഗാനവുമായി അര്‍ജുന്‍ അശോകന്, മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ് റിലീസിനൊരുങ്ങുന്നു
- 'നന്ദി രാജുവേട്ടാ'; കുടുക്ക് 2025 ലെ ആദ്യ ഗാനമെത്തി, പൃഥ്വിരാജ് നന്ദി പറഞ്ഞ് കൃഷ്ണ ശങ്കര്‍
വമ്പന്‍ നേട്ടം,'അലരേ നീയെന്നിലെ' 50 ലക്ഷം കാഴ്ചക്കാര്‍, 2021-ല്‍ മലയാളസിനിമയില്‍ ഇതാദ്യം
റിലീസ് ചെയ്യുന്നതിനു മുമ്പ് തന്നെ മെമ്പര്‍ രമേശനിലെ 'അലരേ നീയെന്നിലെ..' യൂട്യൂബില്‍ തരംഗമായി മാറി. ഇതിനകം തന്നെ 50 ലക്ഷം കാഴ്ചക്കാരെ നേടുവാന്‍ കൈലാസ് മേനോന്റെ ഈ ഗാനത്തിനായി. യൂട്യൂബില്‍ 50 ലക്ഷം കാഴ്ചക്കാര്‍ കാണുന്ന 2021ലെ ആദ്യത്തെ മലയാള സിനിമ ഗാനം എന്ന പ്രത്യേകതകൂടിയുണ്ട് ഇതിന്. ആസ്വാദകര്‍ക്ക് നന്ദി പറഞ്ഞ് അര്‍ജുന്‍ അശോകനും മറ്റു അണിയറ പ്രവര്‍ത്തകരും രംഗത്തെത്തി.
മെമ്പര്‍ രമേശന്‍ ഒന്‍പതാം വാര്‍ഡിലെ ഈ ഗാനം ഒരുപാട് സെലിബ്രിറ്റികളും പാടിയിരുന്നു.അപര്‍ണ ബാലമുരളി, അഹാന കൃഷ്ണ, അനാര്‍ക്കലി മരിക്കാര്‍ അലരേ നീയെന്നിലെയുമായി എത്തിയിരുന്നു.
എബി ജോസ് പെരേരയും അബി ട്രീസ പോളും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പൊളിറ്റിക്കല്‍ എന്റര്‍ടെയ്നര്‍ ആണ് ഈ ചിത്രം.സാബുമോന്‍, ജോണി ആന്റണി, സാജു കൊടിയന്‍, മാമുക്കോയ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ബോബന്‍ & മോളി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ബോബന്‍, മോളി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.