കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്റെ ജന്മദിനം, ആശംസകളുമായി പ്രഭാസും ജൂനിയര്‍ എന്‍ടിആറും

കെ ആര്‍ അനൂപ്| Last Modified വെള്ളി, 4 ജൂണ്‍ 2021 (11:10 IST)

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ തന്റെ 41-ാം ജന്മദിനം ആഘോഷിക്കുകയാണ്. അദ്ദേഹത്തിന് പിറന്നാള്‍ ആശംസകളുമായി സിനിമലോകം രാവിലെ തന്നെയെത്തി. നടന്‍മാരായ പ്രഭാസും ജൂനിയര്‍ എന്‍ടിആറും തങ്ങളുടെ പ്രിയപ്പെട്ട സംവിധായകന് പിറന്നാളാശംസകള്‍ നേര്‍ന്നു.

'ജന്മദിനാശംസകള്‍ പ്രശാന്ത് നീല്‍. മനോഹരമായ ഒരു ദിനം ആശംസിക്കുന്നു'- പ്രഭാസ് കുറിച്ചു.

'ജന്മദിനാശംസകള്‍ സഹോദരാ.എപ്പോഴും ആകര്‍ഷണീയമായിരിക്കുക. നിങ്ങളുടെ ഫോഴ്‌സില്‍ ചേരാനായി കാത്തിരിക്കാനാവില്ല. ദൈവം അനുഗ്രഹിക്കട്ടെ'- ജൂനിയര്‍ എന്‍ടിആര്‍ ട്വീറ്റ് ചെയ്തു.

ജൂനിയര്‍ എന്‍ടിആറിന്റെ ജന്മദിനത്തോടനുബന്ധിച്ച് പ്രശാന്ത് സംവിധാനം ചെയ്യുന്ന ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നു. 'എന്‍ടിആര്‍ 31' എന്നാണ് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്നത്.പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം സലാറില്‍ നായകനായെത്തുന്നത് പ്രഭാസാണ്. ഈ ആക്ഷന്‍ എന്റര്‍ടെയ്നറായി കാത്തിരിക്കുകയാണ് സിനിമ ലോകം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :