1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Dhyan Sreenivasan comments on a troll video of udhayanidhi stalin getting arrest for insulting trisha and vijay

അണ്ണനും അണ്ണിയും എൻ ഉയിർ ഡാ... ഉദയനിധിയുടെ അറസ്റ്റിന് പിന്നാലെ ട്രോൾ വീഡിയോയ്ക്ക് കമൻ്റുമായി ധ്യാൻ

Vijay- Trisha, Dhyan Sreenivasan, Udhayanidhi stalin arrest, Tamilnadu News
ഉദയനിധി സ്റ്റാലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തമിഴ്നാട്ടില്‍ കത്തിനില്‍ക്കുമ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. കാവേരി നദീജല തര്‍ക്ക വിഷയങ്ങളില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ സംസാരിക്കവെയായിരുന്നു ഉദയനിധി നടി തൃഷയെ പറ്റി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. ഉദയനിധിയെ അറസ്റ്റ് ചെയ്ത ശേഷം 4 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്.
 
തമിഴ്നാട്ടില്‍ ഉദയനിധി സ്റ്റാലിന്‍ അകത്തായപ്പോള്‍ മലയാളികള്‍ ഏറ്റവും അന്വേഷിച്ചത് നടന്‍ ധ്യാന്‍ ശ്രീനിവാസനെയായിരുന്നു. കുറച്ച് നാള്‍ മുന്‍പ് ഒരു സിനിമാ പ്രമോഷനിടെ നടി തൃഷയേയും വിജയ്‌നെയും പരാമര്‍ശിച്ചുകൊണ്ട് ധ്യാന്‍ നടത്തിയ പ്രസംഗം വലിയ രീതിയില്‍ വൈറലായിരുന്നു. ഇപ്പോള്‍ ഉദയനിധി സ്റ്റാലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ട്രോള്‍ വീഡിയോയ്ക്ക് കീഴിലാണ് ധ്യാന്‍ പ്രതികരിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by too.real. (@too.real___)

 ഹഹഹ അണ്ണനും അണ്ണിയും എന്‍ ഉയിര്‍ ഡാ എന്നായിരുന്നു ധ്യാന്‍ ശ്രീനിവാസന്റെ കമന്റ്. നേരത്തെ തന്റെ സിനിമയുടെ ലോഞ്ചിനിടെ ഞാന്‍ മുഖ്യമന്ത്രിയായി എത്തുമ്പോള്‍ തൃഷയെ പോലെ സാരിയുടുത്ത് വരണമെന്ന് നടി നവ്യാ നായരോട് തമാശരൂപേണ ധ്യാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ വീഡിയോ വൈറലായതോടെ താരത്തിനെതിരെ വിജയ് ആരാധകര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഒരു മുസ്ലീമിനെ വിവാഹം ചെയ്താൽ ഹിന്ദു പെൺകുട്ടി മാറും, പിന്നെ അവർ തീവ്ര ഇടത് ആശയക്കാരാകും, സോനാക്ഷി സിൻഹയെ പരോക്ഷമായി വിമർശിച്ച് കങ്കണ