ഒരു മുസ്ലീമിനെ വിവാഹം ചെയ്താൽ ഹിന്ദു പെൺകുട്ടി മാറും, പിന്നെ അവർ തീവ്ര ഇടത് ആശയക്കാരാകും, സോനാക്ഷി സിൻഹയെ പരോക്ഷമായി വിമർശിച്ച് കങ്കണ
താന്‍ എങ്ങനെ സാധാരണ ഹിന്ദുവില്‍ നിന്ന് ഉണര്‍ന്ന ഹിന്ദുവിലേക്ക് മാറി എന്ന് പറയുന്നതിനിടെയാണ് ചില ഹിന്ദു നടിമാര്‍ക്കുണ്ടായ പരിണാമത്തെ പറ്റി കങ്കണയുടെ കുറ്റപ്പെടുത്തല്‍.
നീറ്റ് പരീക്ഷാക്രമക്കേടിനെതിരെ പ്രതിഷേധമുയര്‍ത്തിയ ജെന്‍ സി തലമുറയെ വിമര്‍ശിച്ചതിന് പിന്നാലെ ബോളിവുഡ് താരമായ സോനാക്ഷി സിന്‍ഹയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ബിജെപി എംപിയും ബോളിവുഡ് താരവുമായ കങ്കണ റണൗത്ത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് കങ്കണയുടെ പരാമര്‍ശം. താന്‍ എങ്ങനെ സാധാരണ ഹിന്ദുവില്‍ നിന്ന് ഉണര്‍ന്ന ഹിന്ദുവിലേക്ക് മാറി എന്ന് പറയുന്നതിനിടെയാണ് ചില ഹിന്ദു നടിമാര്‍ക്കുണ്ടായ പരിണാമത്തെ പറ്റി കങ്കണയുടെ കുറ്റപ്പെടുത്തല്‍.ALSO READ: ജെൻ സി റീലുകൾ കാണുമ്പോളെ ഛർദ്ദിക്കാൻ വരുന്നു, ആരാണ് ഇവറ്റകളെ പെറ്റ് വളർത്തുന്നത്: കടന്നാക്രമിച്ച് കങ്കണ
കങ്കണയുടെ പരാമര്‍ശം ഇങ്ങനെ. ബോളിവുഡിലെ ഒട്ടുമിക്ക ഹിന്ദു പെണ്‍കുട്ടികളെയും എനിക്കറിയാം. അവര്‍ക്ക് രാഷ്ട്രീയത്തെ പറ്റി വലിയ കാഴ്ചപ്പാടുകളോ നിലപാടുകളോ ഒന്നും ഉണ്ടാവാറില്ല. സാധാരണയായി അവര്‍ നിഷ്പക്ഷരായിരിക്കും. എന്നാല്‍ ഇസ്ലാമിക പശ്ചാത്തലമുള്ള വ്യക്തികളുമായി സൗഹൃദത്തിലാവുകയോ വിവാഹം ചെയ്യുകയോ ചെയ്താല്‍ അവരുടെ ചിന്താഗതി തന്നെ പെട്ടെന്ന് തീവ്ര ഇടത് നിലപാടായി മാറും. കങ്കണ പറഞ്ഞു. ഈ വീഡിയോയ്ക്ക് പിന്നാലെ മറ്റൊരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലും ഇതിനെ പറ്റിയുള്ള പരാമര്‍ശം കങ്കണ തുടര്‍ന്നു. മുന്‍പ് മാന്യമായി വസ്ത്രം ധരിച്ചിരുന്ന നടിമാര്‍ ഇപ്പൊള്‍ ക്യാപ്പും ഹാഫ് പാന്‍്‌സും ധരിച്ച് പ്രക്ഷോഭകാരികളെ പിന്തുണയ്ക്കുന്നു എന്നായിരുന്നു ഇത്.
കങ്കണയുടെ വീഡിയോയും സ്റ്റോറിയും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ചര്‍ച്ചയായി മാറി. കങ്കണ പരാമര്‍ശിച്ചത് സിനാക്ഷി സിന്‍ഹയെയാണെന്നാണ് ആരാധകര്‍ പറയുന്നത്. നടന്‍ സഹീര്‍ ഇഖ്ബാലിനെ വിവാഹം ചെയ്ത സൊനാക്ഷി വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ആദ്യഘട്ടങ്ങളില്‍ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. നേരത്തെ ഇടത് നിലപാടുകള്‍ പരസ്യമാക്കാറുള്ള നടി സ്വര ഭാസ്‌കര്‍ 2023ല്‍ രാഷ്ട്രീയക്കാരനായ ഫഹദ് അഹമ്മദിനെ വിവാഹം ചെയ്തിരുന്നു. കങ്കണയുടെ പരാമര്‍ശം സ്വരയെ കുറിച്ചാകാമെന്നും ചിലര്‍ പറയുന്നുണ്ട്.ALSO READ: അന്ന് ഞാൻ ഉണർന്ന ഹിന്ദു ആയിരുന്നില്ല, മുൻകാല നൈറ്റ് പാർട്ടി വീഡിയോകളെ തള്ളി കങ്കണ റണാവത്ത്