കോളിവുഡില്‍ നിന്ന് മാത്രം 100 കോടി! വേഗത്തില്‍ നേട്ടം കൊയ്ത് 'പൊന്നിയിന്‍ സെല്‍വന്‍'
'പൊന്നിയിന്‍ സെല്‍വന്‍' പ്രദര്‍ശനം തുടരുകയാണ്. തമിഴ്‌നാട്ടില്‍ നിന്നും മാത്രം ചിത്രം 100 കോടിയിലധികം നേടി . സെപ്റ്റംബര്‍ 30ന് പ്രദര്‍ശനത്തിന് എത്തിയ സിനിമ ഏറ്റവും വേഗത്തില്‍ കോളിവുഡില്‍ നിന്ന് നൂറുകോടി ക്ലബ്ബില്‍ കയറിയ ചിത്രങ്ങളില്‍ ഒന്നായി മാറി.
മണിരത്‌നം സംംവിധാനം ചെയ്ത ചിത്രം ഇതുവരെ 300 കോടിയില്‍ അധികം കളക്ഷന്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് സ്വന്തമാക്കി എന്നും പറയപ്പെടുന്നു.