ഏറ്റവും വേഗത്തില്‍ 200 കോടി ക്ലബ്ബില്‍, 'പൊന്നിയിന്‍ സെല്‍വന്‍' പ്രദര്‍ശനം തുടരുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (17:26 IST)
ഏറ്റവും വേഗത്തില്‍ 200 കോടി ക്ലബ്ബില്‍ കയറുന്ന തമിഴ് ചിത്രങ്ങളില്‍ ഒന്നായി മാറി പൊന്നിയിന്‍ സെല്‍വന്‍. പ്രദര്‍ശനത്തിനെത്തി മൂന്നാം ദിവസം 230 കോടിയിലധികം കളക്ഷന്‍ നേടാന്‍ ചിത്രത്തിനായി.

'എന്തിരന്‍' എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായ '2.O' 3 ദിവസം കൊണ്ട് 200 കോടിയിലധികം ഗ്രോസ് നേടിയിരുന്നു.2018-ല്‍ ഒന്നിലധികം ഭാഷകളില്‍ ഈ സയന്‍സ് ഫിക്ഷന്‍ ചിത്രം റിലീസ് ചെയ്തിരുന്നു. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 600 കോടിയിലധികം കളക്ഷന്‍ ചിത്രം നേടി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :