പേളി മാണിക്ക് നഷ്ടകച്ചവടം; കാവി സ്‌നേഹത്തിൽ നഷ്ടമായത് രണ്ട് ലക്ഷത്തിലേറെ ഫോളോവേഴ്‌സ്, യുട്യൂബിലും തിരിച്ചടി
ഇൻസ്റ്റഗ്രാമിൽ 57 ലക്ഷത്തിലേറെ ഫോളോവേഴ്‌സ് പേളിക്ക് ഉണ്ടായിരുന്നു
കാവിസ്‌നേഹം പരസ്യമാക്കിയ നടിയും അവതാരകയുമായ പേളി മാണിക്ക് തിരിച്ചടി. ഡൽഹിയിലെ സമരത്തെ പ്രതികൂലിച്ച് സംസാരിച്ചതിനു പിന്നാലെ താരത്തിനു ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലേറെ ഫോളോവേഴ്‌സിനെ നഷ്ടമായി.
ഇൻസ്റ്റഗ്രാമിൽ 57 ലക്ഷത്തിലേറെ ഫോളോവേഴ്‌സ് പേളിക്ക് ഉണ്ടായിരുന്നു. അതിപ്പോൾ 55 ലക്ഷമായി കുറഞ്ഞു. പേളിയുടെ യുട്യൂബ് ചാനലിലും അൺസബ്‌സ്‌ക്രൈബ് ക്യാംപെയ്ൻ നടക്കുകയാണ്. 48 ലക്ഷത്തോളം ആയിരുന്ന സബ്‌സ്‌ക്രൈബേഴ്‌സ് ഇപ്പോൾ 47 ലക്ഷത്തിലേക്ക് എത്തി.
സിജെപിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തുന്ന പ്രതിഷേധത്തെ വിമർശിക്കുന്ന പ്രതികരണമാണ് നേരത്തെ പേളി മാണി നടത്തിയത്. ഇതിനു പിന്നാലെ വിദ്യാർഥികളടക്കം പേളിക്കെതിരെ രംഗത്തെത്തി.