അനുബന്ധ വാര്‍ത്തകള്‍
- കണ്ണുകള്‍ നിറഞ്ഞൊഴുകി,സിജു വില്‍സണിനെ അഭിനന്ദിച്ച് സഹതാരങ്ങള്‍, വീഡിയോ
- വിനയന്റെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയ കോണ്‍സെപ്റ്റ് ചിത്രം, പിന്നില്‍ പ്രവര്‍ത്തിച്ചത് മോഹന്‍ലാല്‍-സുരേഷ് ഗോപി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചയാള്‍
- സിജു വില്‍സണിന്റെ ഹാര്‍ഡ് വര്‍ക്ക്,ആക്ഷന്‍ രംഗങ്ങള്‍ മികച്ചത്, നല്ലൊരു തിയറ്റര്‍ എക്സ്പീരിയന്‍സ് ലഭിക്കുന്ന ചിത്രം, പത്തൊമ്പതാം നൂറ്റാണ്ട് റിവ്യവുമായി സംവിധായകന്‍ സജിന്‍ ബാബു
- വിസ്മയിപ്പിച്ചു, മലയാളത്തിന് മറ്റൊരു ആക്ഷന്‍ ഹീറോ കിട്ടിയിരിക്കുന്നു,പത്തൊമ്പതാം നൂറ്റാണ്ട് റിവ്യൂമായി സംവിധായകന്‍ ലിയോ തദേവൂസ്
- വിനയന് സര് നിങ്ങള്‍ സൂപ്പര്‍ ആണ്,വാഴ്ത്തിപ്പാടാത്ത കഥകള്‍ ഒരു പക്കാ കൊമേഴ്ഷ്യല്‍ സിനിമയില്‍ കൊണ്ട് വന്നല്ലോ: അശ്വിന്
എന്തുകൊണ്ട് സിജു വില്‍സണ്‍?താരങ്ങള്‍ക്കായി കാത്തിരിക്കാന്‍ താല്പര്യമില്ലെന്ന് വിനയന്‍
പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലേക്ക് എന്തുകൊണ്ട് സിജു വില്‍സനെ തെരഞ്ഞെടുത്തു എന്ന് ചോദ്യത്തിന് മറുപടി നല്‍കുകയാണ് സംവിധായകന്‍ വിനയന്‍.
എന്തുകൊണ്ട് സിജു എന്ന ചോദ്യത്തിന് വിനയന്‍ നല്‍കുന്ന ഉത്തരം എനിക്ക് താരങ്ങള്‍ക്കായി കാത്തിരിക്കാന്‍ താല്പര്യമില്ലായിരുന്നു എന്നാണ് സംവിധായകന്‍ മറുപടി നല്‍കിയത്. കഴിവുള്ള ആരെങ്കിലും കണ്ടെത്തി അഭിനയിക്കുക തീരുമാനവുമായി വിനയന്‍ മുന്നോട്ടു പോയി. സൂപ്പര്‍താരങ്ങളുടെ പിന്നാലെ പോകാതിരുന്നതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കി.
സൂപ്പര്‍ താരങ്ങളെ തപ്പി പുറകെ ചെല്ലുമ്പോള്‍ ഇനി രണ്ടു വര്‍ഷത്തേക്ക് ഡേറ്റ് ഇല്ല എന്ന് കേട്ടിട്ട് പ്രോജക്റ്റ് ഉപേക്ഷിക്കാനൊന്നും കഴിയില്ലായിരുന്നുവെന്ന് വിനയന്‍ പറഞ്ഞു.
സിനിമയുടെ നിര്‍മ്മാതാവ് താരങ്ങളെ തീരുമാനിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം വിനയന് നല്‍കിയിരുന്നു.വിനയന്‍ ഒരുപാട് പുതിയ താരങ്ങളെ മലയാളത്തില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ടു വിനയന് ഇഷ്ടമുള്ളതുപോലെ ചെയ്യൂ എന്നാണ് സംവിധായകനോട് നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍ പറഞ്ഞത്.