സിജു വില്‍സണിന്റെ ഹാര്‍ഡ് വര്‍ക്ക്,ആക്ഷന്‍ രംഗങ്ങള്‍ മികച്ചത്, നല്ലൊരു തിയറ്റര്‍ എക്‌സ്പീരിയന്‍സ് ലഭിക്കുന്ന ചിത്രം, പത്തൊമ്പതാം നൂറ്റാണ്ട് റിവ്യവുമായി സംവിധായകന്‍ സജിന്‍ ബാബു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (14:44 IST)
വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ടിന് കൈയ്യടിച്ച് ബിരിയാണി സംവിധായകന്‍ സജിന്‍ ബാബു.ടെക്‌നിക്കലി എല്ലാ മേഖലയും പെര്‍ഫെക്ട് ആയി വര്‍ക്ക് ചെയ്തിരിക്കുന്ന സിനിമായാണ് ഇതൊന്നും നല്ലൊരു തിയറ്റര്‍ എക്‌സ്പീരിയന്‍സ് ലഭിക്കുന്ന ചിത്രമായി അനുഭവപ്പെട്ടുവെന്നും സംവിധായകന്‍ പറയുന്നു.

സജിന്‍ ബാബുവിന്റെ വാക്കുകളിലേക്ക്

'ടെക്‌നിക്കലി എല്ലാ മേഖലയും പെര്‍ഫെക്ട് ആയി വര്‍ക്ക് ചെയ്തിരിക്കുന്ന സിനിമായാണ് ഇന്നലെ റിലീസായ 'പത്തൊമ്പതാം നൂറ്റാണ്ട്'..ആക്ഷന്‍ രംഗങ്ങള്‍ എല്ലാം മികച്ചതായിരുന്നു.. Ajayan Chalissery യുടെ പ്രൊഡക്ഷന്‍ ഡിസൈന്‍ ഗംഭീമയിരിക്കുന്നു..കഥാപാത്രത്തിന്റെ പൂര്‍ണ്ണതക്ക് വേണ്ടി 'സിജു വില്‍സണ്‍' എന്ന നടന്‍ ചെയ്തിരിക്കുന്ന എഫര്‍ട്ടും,ഹാര്‍ഡ് വര്‍ക്കും,ഫിസിക്കല്‍ ഫിറ്റ്‌നസുമൊക്ക സ്‌ക്രീനില്‍ കാണാന്‍ കഴിയും.അതിനദ്ദേഹം ഒരുപാട് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്.. നല്ലൊരു തിയറ്റര്‍ എക്‌സ്പീരിയന്‍സ് ലഭിക്കുന്ന ചിത്രമായി അനുഭവപ്പെട്ടു..'-സജിന്‍ ബാബു കുറിച്ചു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :