11 വര്‍ഷത്തോളമായി വാടക വീടുകളിലായിരുന്നു താമസം, അമ്മയുടെ ജന്മദിനത്തില്‍ സ്വന്തം വീട്ടിലേക്ക്, സന്തോഷം പങ്കുവെച്ച് സംവിധായകന്‍ രഞ്ജിന്‍ രാജ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (11:38 IST)
11 വര്‍ഷത്തോളമായി വാടക വീടുകളിലായിരുന്നു സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ് താമസിച്ചിരുന്നത്. സ്വന്തമായൊരു വീടെന്ന സ്വപ്നം അമ്മയുടെ ജന്മദിനത്തില്‍ തന്നെ സാധിച്ച സന്തോഷത്തിലാണ് അദ്ദേഹം.A post shared by @ranjin__raj

'2011 Sep 1 മുതല്‍ 2022 Sep 10 വരെയുള്ള കൊച്ചിയിലെ വാടകവീടുകളിലെ വാസത്തില്‍ നിന്നും ഞങ്ങള്‍ ഞങ്ങളുടെ കൂടാരത്തിലേക്ക്, അമ്മയുടെ ജന്മദിനത്തില്‍ തന്നെ.ദൈവത്തിനും, കുടുംബത്തിനും, ഗുരുക്കന്മാര്‍ക്കും,സുഹൃത്തുക്കള്‍ക്കും നന്ദി'-രഞ്ജിന്‍ രാജ് കുറിച്ചു.

റിയാലിറ്റി ഷോയിലൂടെയെത്തി മലയാളം സിനിമയില്‍ സംഗീത സംവിധായകന്‍ എന്ന നിലയിലേക്ക് വളര്‍ന്ന വ്യക്തിയാണ് രഞ്ജിന്‍ രാജ്. ജോസഫിലെ 'പൂമുത്തോളെ' ഒറ്റ ഗാനം മതി അദ്ദേഹത്തിനുള്ളിലെ പ്രതിഭയെ തിരിച്ചറിയാന്‍. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് രഞ്ജിന്‍ കടന്നു പോകുന്നത്. 2021 മെയ് മാസത്തിലാണ് മകന്‍ ജനിച്ചത്.
ഭാര്യ ശില്പ തുളസിക്കും മകനുമൊപ്പമീള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ രഞ്ജിന്‍ പങ്കുവയ്ക്കാറുണ്ട്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :