അനുബന്ധ വാര്‍ത്തകള്‍
- വിനയന് സര് നിങ്ങള്‍ സൂപ്പര്‍ ആണ്,വാഴ്ത്തിപ്പാടാത്ത കഥകള്‍ ഒരു പക്കാ കൊമേഴ്ഷ്യല്‍ സിനിമയില്‍ കൊണ്ട് വന്നല്ലോ: അശ്വിന്
- നൃത്തച്ചുവടുകളുമായി ദീപ്തി സതി,പത്തൊമ്പതാം നൂറ്റാണ്ടിലെ രണ്ടാമത്തെ ഗാനം
- 40 ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ കണ്ടു,'പത്തൊമ്പതാം നൂറ്റാണ്ട്' ട്രെയിലര്‍ തരംഗമാകുന്നു
- 'മനുഷ്യരെ കീടങ്ങളെ പോലെ കാണരുത്'; ആക്ഷനില്‍ തിളങ്ങി സിജു വില്‍സണ്‍,പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍
- സിജു വില്‍സണിന്റെ കരിയറിലെ മൈല്‍ സ്റ്റോണ്‍,'പത്തൊന്‍പതാം നുറ്റാണ്ട്' ആക്ഷന്‍പാക്ക്ഡ് ത്രില്ലര്‍, തിയേറ്റര്‍ എക്സ്പിരിയന്‍സ് ചെയ്യേണ്ട പടം
വിസ്മയിപ്പിച്ചു, മലയാളത്തിന് മറ്റൊരു ആക്ഷന്‍ ഹീറോ കിട്ടിയിരിക്കുന്നു,പത്തൊമ്പതാം നൂറ്റാണ്ട് റിവ്യൂമായി സംവിധായകന്‍ ലിയോ തദേവൂസ്
തിയേറ്ററുകളില്‍ എത്തുന്ന പുതിയ സിനിമകള്‍ ആദ്യം തന്നെ കാണാന്‍ ശ്രമിക്കാറുണ്ട് സംവിധായകന്‍ ലിയോ തദേവൂസ്. കഴിഞ്ഞദിവസം പ്രദര്‍ശനത്തിന് എത്തിയ പത്തൊമ്പതാം നൂറ്റാണ്ട് റിവ്യൂമായി എത്തിയിരിക്കുകയാണ് അദ്ദേഹം.
ലിയോ തദേവൂസിന്റെ വാക്കുകള്‍
പത്തൊമ്പതാം നൂറ്റാണ്ട് കണ്ടു. കയ്യടിക്കേണ്ട ശ്രമം. സൂപ്പര്‍ താരങ്ങില്ലാതെ സൂപ്പറായി ചെയ്ത സിനിമ സംവിധായകന്‍ വിനയന്റെ ധീരതയ്ക്കു വലിയ കൈയ്യടി. ഒട്ടും ബോറടിപ്പിക്കാതെ ചടുല ദൃശ്യങ്ങളും ഗംഭീര ആക്ഷനും അതിലുപരിയുള്ള പശ്ചാത്തലസംഗീതവും സിനിമയുടെ പ്ലസ് ആണ്.
സിജുവില്‍സണ്‍ താങ്കള്‍ വിസ്മയിപ്പിച്ചിരിക്കുന്നു. മലയാളത്തിന് മറ്റൊരു ആക്ഷന്‍ ഹീറോ കിട്ടിയിരിക്കുന്നു . ഇത്രയും വലിയൊരു സിനിമ നിര്‍മ്മിക്കാനായി കടന്നുവന്ന ഗോകുലം മൂവീസിനും കയ്യടി. തീര്‍ച്ചയായും തീയേറ്ററില്‍ കാണാം