അനുബന്ധ വാര്‍ത്തകള്‍
- ചുവപ്പ് സാരിയിൽ അതിമനോഹരിയായി പാർവതി, സോഷ്യൽ മീഡിയയിൽ തരംഗമായി ഫിലിംഫെയർ ചടങ്ങിലെ ലുക്ക്
- ലിഫ്റ്റിൽ വെച്ച് മോശമായി പെരുമാറിയ വ്യക്തിയെ തല്ലേണ്ടി വന്നിട്ടുണ്ട്, ആണുങ്ങൾ നഗ്നതാ പ്രദർശനം നടത്തിയിട്ടുണ്ട്, ദുരനുഭവങ്ങൾ വിവരിച്ച് പാർവതി തിരുവോത്ത്
- WCC: ഡബ്ല്യുസിസിയിൽ ഏറ്റവും കൂടുതൽ സിനിമ ചെയ്തത് പാർവതി; വിധു വിൻസന്റ്
- Parvathy Thiruvothu: പൃഥ്വിരാജ് ചിത്രം, ഹൃഥ്വിക് റോഷൻ ചിത്രം; അടുത്തത് ഡോൺ പാലത്തറയുടെ സിനിമ, പാർവതി തിരുവോത്ത് തിരക്കിലാണ്
- Parvathy Thiruvothu: ഹൃത്വികിനെ പുകഴ്ത്തി പാർവതി തിരുവോത്ത്; ഇരട്ടത്താപ്പിന്റെയും നിലപാടുകളുടെയും രാജകുമാരിയെന്ന് വിമർശനം
പോലീസായി പാർവതി, ഒപ്പം മാത്യു തോമസും: ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ചിത്രീകരണം പൂർത്തിയായി
'പ്രകാശന് പറക്കട്ടെ', 'അനുരാഗം' എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ഷഹദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം പൂര്‍ണ്ണമായും ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ഇന്‍-ക്യാമറ ത്രില്ലറായാണ് അണിയറയില്‍ ഒരുങ്ങുന്നത്.
മലയാളി പ്രേക്ഷകര്‍ക്ക് എന്നും വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള നടി പാര്‍വതി തിരുവോത്ത് ആദ്യമായി മലയാളത്തില്‍ മുഴുനീള പോലീസ് വേഷത്തിലെത്തുന്ന 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. 'പ്രകാശന് പറക്കട്ടെ', 'അനുരാഗം' എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ഷഹദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം പൂര്‍ണ്ണമായും ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ഇന്‍-ക്യാമറ ത്രില്ലറായാണ് അണിയറയില്‍ ഒരുങ്ങുന്നത്.
കോട്ടയം, ചങ്ങനാശ്ശേരി, കുട്ടനാട് എന്നിവിടങ്ങളിലായി 65 ദിവസങ്ങള്‍ നീണ്ടുനിന്ന ചിത്രീകരണമാണ് ഇപ്പോള്‍ വിജയകരമായി പാക്ക്അപ്പായിരിക്കുന്നത്. ഭര്‍ത്താവിന്റെ അപ്രതീക്ഷിത മരണത്തെത്തുടര്‍ന്ന് ആശ്രിത നിയമനത്തിലൂടെ പോലീസ് കോണ്‍സ്റ്റബിളായി ചാര്‍ജെടുക്കുന്ന ഒരു സാധാരണ വനിതയുടെ ഔദ്യോഗിക ജീവിതമാണ് സിനിമയുടെ പ്രമേയം.
പാര്‍വതി തിരുവോത്തിനൊപ്പം മാത്യു തോമസ്, തമിഴ് നടന് ആര്. പാര്ത്ഥിപന്, വിജയരാഘവന്, സായ് കുമാര്‍, വിനയ് ഫോര്‍ട്ട്, അസീസ് നെടുമങ്ങാട്, സിദ്ധാര്‍ത്ഥ് ഭരതന്, ഉണ്ണിമായ പ്രസാദ് എന്നിവരും സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. രചന പി. എസ്. സുബ്രഹ്മണ്യവും വിജേഷ് തോട്ടുങ്കലും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. റോബി രാജ് ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
തെലുങ്ക് വെബ് സീരീസായ 'ദൂത'യില്‍ താരം മുന്‍പ് പോലീസ് വേഷം ചെയ്തിട്ടുണ്ടെങ്കിലും മലയാളത്തില്‍ ഇത് ആദ്യമായാണ് പാര്‍വതി പോലീസ് വേഷത്തിലെത്തുന്നത്.സംവിധായകന് ഷഹദിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ഡാര്‍ക്ക്-ത്രില്ലര്‍ മൂഡിലാണ് ഈ ചിത്രം ഒരുങ്ങുന്നത് എന്നതും സിനിമയുടെ ഹൈലൈറ്റാണ്.