അനുബന്ധ വാര്‍ത്തകള്‍
- മേഘ്ന രാജ് ബിഗ് സ്ക്രീനിൽ മടങ്ങിയെത്തുന്നു. തത്സമ തദ്ഭവ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- ആയിരം കോടിയിലേക്ക് കുതിച്ച് പഠാൻ, ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ്
- കിഷോർ എന്നെ വിവാഹം ചെയ്തത് പ്രശസ്തിക്ക് വേണ്ടി, സുഹൃത്തിൻ്റെ ഭാര്യയുമായും അയാൾക്ക് ബന്ധമുണ്ടായിരുന്നു : ചാർമിള
- പോക്കിരിരാജ, മധുരരാജ, ഇനി മിനിസ്റ്റര്‍ രാജ ! മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്
- അടച്ചിട്ട വീട്ടിൽ നിന്ന് 22 പവൻ മോഷണം : രണ്ടു യുവാക്കൾ പിടിയിൽ
ഒടിടി റിലീസ് കാത്ത് മമ്മൂട്ടി,ബാലയ്യ ചിത്രങ്ങൾ, ഈ ആഴ്ചത്തെ റിലീസുകൾ
ആരാധകർക്ക് ആഘോഷമാക്കാനായി ഈ ആഴ്ച അഞ്ചിലേറെ ചിത്രങ്ങളാണ് ഒടിടി റിലീസിനായി തയ്യാറെടുക്കുന്നത്. ഏറെ പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങിയ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം. ബിജുമേനോൻ വിനീത് ശ്രീനിവാസൻ ചിത്രമായ തങ്കം എന്നിവയാണ് റിലീസ് ചെയ്യുന്ന പ്രധാന ചിത്രങ്ങൾ.
മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ നൻപകൽ നേരത്ത് മയക്കം ഫെബ്രുവരി 23 മുതൽ നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുക. ഫെബ്രുവരി 20 മുതൽ ബിജുമേനോൻ വിനീത് ശ്രീനിവാസൻ ചിത്രമായ തങ്കവും ഒടിടിയിൽ ലഭ്യമാകും. ശ്യാം പുഷ്കരൻ്റെ തിരക്കഥയിലൊരുങ്ങിയ ചിത്രം ആമസോൺ പ്രൈമിലാണ് ലഭ്യമാവുക.
തെലുങ്കിൽ വൻ വിജയമായ നന്ദമുരി ബാലകൃഷ്ണയുടെ വീര സിംഗ റെഡ്ഡിയാണ് മറ്റൊരു റിലീസ്. ഫെബ്രുവരി 23 മുതൽ ഡിസ്നി ഹോട്ട്സ്റ്റാറിലാകും സിനിമ ലഭ്യമാവുക. ശ്രുതിഹാസൻ നായികയാകുന്ന ചിത്രത്തിൽ മലയാളി താരമായ ഹണി റോസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. വിജയ് ചിത്രമായ വാരിസ് ഫെബ്രുവരി 22 മുതൽ ആമസോൺ പ്രൈമിൽ ലഭ്യമാകും.
യുവതാരം സുന്ദീപ് കിഷൻ നായകനായ മൈക്കിളാണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം ഫെബ്രുവരി 24ന് തെലുങ്ക് ഒടിടി പ്ലാറ്റ്ഫോമിൽ ലഭ്യമാകും. സിദ്ധാർഥ ഭരതൻ സംവിധാനം ചെയ്ത് സ്വാസിക നായികയായെത്തിയ ചതുരവും ഈ ആഴ്ച റിലീസ് ചെയ്യും.സൈന പ്ലേയിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക.