1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Meghnaraj sarja retune to bigscreen

മേഘ്ന രാജ് ബിഗ് സ്ക്രീനിൽ മടങ്ങിയെത്തുന്നു. തത്സമ തദ്ഭവ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Meghnaraj
തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് വിവാഹത്തെ തുടർന്നാണ് മേഘ്ന രാജ് സിനിമയിൽ നിന്നും ഇടവേളയെടുത്തത്.ഭർത്താവ് ചീരഞ്ജീവി സർജയുടെ അപ്രതീക്ഷിതമായ മരണം മേഘ്നയെ തളർത്തിയിരുന്നു. എന്നാൽ ഈ മരണത്തിൽ നിന്നും പതിയെ ജീവിതത്തിലേക്ക് കരകയറുകയാണ് താരം. വീണ്ടും സിനിമയുടെ തിരക്കുകളിലേക്ക് തസമ തദ്ഭവ എന്ന സിനിമയിലൂടെ തിരിച്ചെത്തുകയാണ് താരം.
 
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. 2 കൈകൾ കൊണ്ട് മുഖം മൂടിയ നിലയിലുള്ള മേഘ്നയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. മേഘ്ന തന്നെയാണ് തൻ്റെ തിരിച്ചുവരവ് അറിയിച്ചുകൊണ്ട് പോസ്റ്റർ ഷെയർ ചെയ്തത്. 2020ലെ ഒരു ഞായറാഴ്ചയായിരുന്നു തൻ്റെ ജീവിതം മാറിമറിഞ്ഞതെന്നും അന്ന് മുതൽ ഏറ്റവും കേട്ടത് എന്നാണ് തിരികെയെത്തുക എന്ന ചോദ്യമായിരുന്നുവെന്നും മേഘ്ന സമൂഹമാധ്യമങ്ങളിൽ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
 
താരത്തിൻ്റെ പോസ്റ്റിന് ഒട്ടേറെ പേരാണ് ആശംസകൾ നേർന്നിരിക്കുന്നത്. നസ്രിയ നസീ, ശ്രദ്ധ ശ്രീനാാഥ് ഉൾപ്പടെയുള്ളവർ ചിത്രത്തിന് ആശംസകൾ നേർന്നു. മലയാളത്തിലും കന്നഡത്തിലുമായി ഒരുങ്ങുന്ന ചിത്രം ഒരു ഹൊറർ ത്രില്ലറാണ്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഒടിടി റിലീസ് കാത്ത് മമ്മൂട്ടി,ബാലയ്യ ചിത്രങ്ങൾ, ഈ ആഴ്ചത്തെ റിലീസുകൾ