അനുബന്ധ വാര്‍ത്തകള്‍
- നിങ്ങളെ കാണാന്‍ നടി ലെന പോലെയാണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ? എന്നാല്‍ സിനിമയില്‍ അഭിനയിക്കാം !
- വിനായകന്റെ വിവാദപരാമര്‍ശം, എന്തുകൊണ്ട് നവ്യ പ്രതികരിച്ചില്ല ? മറുപടി നല്കി നടി, വീഡിയോ
- റിലീസിന് മുമ്പേ പൃഥ്വിരാജിന്റെ 'ഗോള്‍ഡ്' തിയേറ്ററുകളിലേക്ക്, കാര്യം നിസ്സാരം !
- നയന്‍താര അമ്മയാകാന്‍ പോകുന്നു ?
- മലയാളത്തില്‍ ആദ്യമായി ഒരു മുഴുനീള കാര്‍ റൈസിങ് സ്റ്റോറി, ബോളിവുഡില്‍ നിന്ന് താരങ്ങള്‍, ബിഗ് ബജറ്റ് ചിത്രവുമായി സംവിധായകന് വിനോദ് ഗുരുവായൂര്‍
Oscars 2022 :10 നോമിനേഷനുകളില്‍ നിന്ന് 6 ഓസ്‌കാര്‍ അവാര്‍ഡുകള്‍ നേടി 'ഡ്യൂണ്‍'
ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന 94മത് ഓസ്‌കാര്‍ പ്രഖ്യാപനത്തില്‍ സൈ-ഫൈ ചിത്രം 'ഡ്യൂണ്‍' അവാര്‍ഡുകള്‍ വാരിക്കൂട്ടി. 10 വിഭാഗങ്ങള്‍ക്കുള്ള നോമിനേഷനുകളില്‍ 6 പുരസ്‌കാരങ്ങളും ചിത്രം സ്വന്തമാക്കി.
മികച്ച വിഷ്വല്‍ ഇഫക്റ്റ്‌സ്, മികച്ച ചിത്രസംയോജനം, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച സംഗീതം, മികച്ച സൗണ്ട്, ഛായാഗ്രഹണം എന്നിങ്ങനെയുള്ള 6 വിഭാഗങ്ങളില്‍ ചിത്രത്തിന് പുരസ്‌കാരമുണ്ട്.
ഗ്രീഗ് ഫ്രേസര്‍ മികച്ച ഛായാഗ്രഹകനും ജോ വാക്കറിന്‍ മികച്ച ചിത്രസംയോജനത്തിനുളള ഓസ്‌കാര്‍ നേടി. മികച്ച ശബ്ദത്തിലുള്ള പുരസ്‌കാരം മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീന്‍, ഡഗ് ഹെംഫില്‍, റോണ്‍ ബാര്‍ട്‌ലെറ്റ് എന്നിവരാണ് ഡ്യൂണിലൂടെ നേടിയത്.