അനുബന്ധ വാര്‍ത്തകള്‍
- 10 വര്‍ഷം മുമ്പ് ഒരു സിനിമയും ഉണ്ണി അഭിനയിച്ചിട്ടില്ല,ഇന്നലെ വീട്ടില്‍ എത്തിയത് മലയാളത്തിലെ വലിയൊരു സ്റ്റാര്‍ ആയിട്ടാണ്: വിനോദ് ഗുരുവായൂര്‍
- എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ കഴിയില്ല: വിനോദ് ഗുരുവായൂര്‍
- 'ഇന്ദ്രന്‍സ് ചേട്ടാ നിങ്ങളെ വെറുത്തു പോവും'; മേപ്പടിയാന് കണ്ട് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍
- 'പ്രതി പ്രണയത്തിലാണ്', വീണ്ടുമൊരു ക്രൈം ത്രില്ലറുമായി സംവിധായകന്‍ വിനോദ് ഗുരുവായൂര്‍
- മകന് യാത്രയായി,ജീവിതത്തിലെ ഏറ്റവും വിഷമകരമായ സമയത്തിലൂടെ കടന്നു പോകുന്നുവെന്ന് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍
മലയാളത്തില്‍ ആദ്യമായി ഒരു മുഴുനീള കാര്‍ റൈസിങ് സ്റ്റോറി, ബോളിവുഡില്‍ നിന്ന് താരങ്ങള്‍, ബിഗ് ബജറ്റ് ചിത്രവുമായി സംവിധായകന്‍ വിനോദ് ഗുരുവായൂര്‍
മലയാളത്തില്‍ ആദ്യമായി ഒരു മുഴുനീള കാര്‍ റൈസിങ് സ്റ്റോറിയുമായി സംവിധായകന്‍ വിനോദ് ഗുരുവായൂര്‍.തമിഴ്, ഹിന്ദി ഇന്‌ടെസ്ട്രിയില്‍ നിന്നും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നവരുണ്ടാകും. നിലവില്‍ പ്ലാന്‍ ചെയ്തിരുന്ന പ്രതി പ്രണയത്തിലാണ് എന്ന സിനിമ അടുത്ത വര്‍ഷത്തേക്ക് മാറ്റി വക്കുന്നുവെന്നും വിനോദ് ഗുരുവായൂര്‍.
'പുതിയ സിനിമ യുടെ എഴുത്ത് തുടങ്ങുന്നു. ഞാന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ ക്യാന്‍വാസില്‍ ആണ് പുതിയ കഥ പറയുന്നത്. മലയാളത്തില്‍ ആദ്യമായി ഒരു മുഴുനീള കാര്‍ റൈസിങ്, സ്റ്റോറി ആണ് അടുത്ത സിനിമ. ഹിമാലയവും , ചെന്നൈയുമാണ് പ്രധാന ലൊക്കേഷന്‍. ഹിമാലയന്‍ റാലിയുമായി ബന്ധപ്പെട്ട ഒരു ട്രാവല്‍ ത്രില്ലെര്‍ ആയിരിക്കും പുതിയ മൂവി. വലിയ ബഡ്ജറ്റ് വരുന്ന മൂവി ആയതിനാല്‍... മുന്നൊരുക്കങ്ങള്‍ കൂടുതല്‍ വേണം. മലയാളത്തിലെ ഒരു പ്രധാന നടനോടൊപ്പം തമിഴ്, ഹിന്ദി ഇന്‌ടെസ്ട്രിയില്‍ നിന്നും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നവരുണ്ടാകും. ഞാന്‍ പ്ലാന്‍ ചെയ്തിരുന്ന പ്രതി പ്രണയത്തിലാണ് എന്ന സിനിമ അടുത്ത വര്‍ഷത്തേക്ക് മാറ്റി വക്കുന്നു. സ്വപ്നം കണ്ടിരുന്ന ഒരു പ്രൊജക്റ്റ് യാഥാര്‍ഥ്യം ആവുന്നതിന്റെ ത്രില്ലിലാണ് ഞാന്‍. കാര്‍ റൈസിങ്ങില്‍ പങ്കെടുത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ സഹായം എനിക്ക് വേണം. ഇന്ത്യന്‍ സിനിമയിലെ വലിയൊരു ടെക്നിഷന്‍ നിരയുണ്ടാകും എന്നോടൊപ്പം. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഉണ്ടാകും എന്നുറപ്പുണ്ട്. തയ്യാറെടുപ്പുകള്‍ തുടങ്ങട്ടെ'- വിനോദ് ഗുരുവായൂര്‍ കുറിച്ചു.