1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Oru Thathwika Avalokanam

'ആനപ്പകയെക്കാള്‍ വലുതാ രാഷ്ട്രീയ പക'; യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ 'ഒരു താത്വിക അവലോകനം' ട്രെയിലര്‍

Oru Thathwika Avalokanam
ജോജു ജോര്‍ജ് പ്രധാനവേഷത്തിലെത്തുന്ന 'ഒരു താത്വിക അവലോകനം' ഡിസംബര്‍ 31 ന് തിയറ്ററുകളിലെത്തും. ചിത്രത്തിലെ ട്രെയിലര്‍ ശ്രദ്ധ നേടുകയാണ്.
'താത്വികത്തിന്റെ ട്രെയിലര്‍ ആണ്...എല്ലാവരും കാണണം.. ഇഷ്ട്ടപ്പെട്ടാല്‍ 31ന് സിനിമ കാണാന്‍ മറക്കരുത്..ട്രെയിലര്‍ പരമാവധി എല്ലാവരിലും ഒന്നെത്തിക്കണം..പ്രാര്‍ത്ഥിക്കണം..'-സംവിധായകന്‍ അഖില്‍ മാരാര്‍ കുറിച്ചു.
 
അജു വര്‍ഗീസും ഷമ്മി തിലകനും രാഷ്ട്രീയക്കാരായി ചിത്രത്തില്‍ എത്തും. ഷമ്മി തിലകന്‍, മേജര്‍ രവി, പ്രേംകുമാര്‍, ബാലാജി ശര്‍മ്മ, വിയാന്‍, ജയകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്‌സ്, ഉണ്ണി രാജ്, സജി വെഞ്ഞാറമൂട് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.പൂര്‍ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന സിനിമ കൂടിയാണിത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
10 ദിവസം കൊണ്ട് 'പുഷ്പ' 200കോടിയിലേക്ക് ? പുതിയ വിവരങ്ങള്‍