കെ ആര്‍ അനൂപ്|
Last Modified ശനി, 25 ഡിസംബര്‍ 2021 (12:56 IST)
പ്രഭാസ് നായകനാകുന്ന 'രാധേ ശ്യാം' പ്രീ-റിലീസ് ഇവന്റിനായി ജയറാം ഹൈദരാബാദില്‍ എത്തിയിരുന്നു . തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒരേസമയം ചിത്രീകരിച്ച സിനിമ പ്രണയകഥയാണ് പറയുന്നത്.ജയറാം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.പ്രഭാസിനൊപ്പമുള്ള ഒരു ചിത്രം അദ്ദേഹം ഷെയര്‍ ചെയ്തു.
'രാധേ ശ്യാം' ടീമിനും എന്റെ പ്രിയ സഹോദരന്‍ പ്രഭാസിനും ഒപ്പം ഈ ക്രിസ്മസ് ആഘോഷിക്കുന്നു'-എന്നാണ് ജയറാം കുറിച്ചത്.
രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്ത 'രാധേ ശ്യാം'ല്‍ പ്രഭാസ്, പൂജ ഹെഗ്ഡെ, ഭാഗ്യശ്രീ, സാഷാ ചേത്രി, റിദ്ധി കുമാര്‍, ജഗപതി ബാബു, ജയറാം തുടങ്ങി വന്‍താരനിരയുണ്ട്.