അനുബന്ധ വാര്‍ത്തകള്‍
- സിനിമകൊണ്ട് ജീവിച്ച് പോകുക എന്നത് പ്രയാസമുള്ള പരിപാടി: ജോജു ജോർജ്
- അൽഫോൺസ് പുത്രന്റെ അടുത്ത ചിത്രം 'പാട്ട്', നായകൻ ഫഹദ് ഫാസിൽ
- ദുൽഖർ കാക്കിയണിയുന്നു, റോഷന് ആന്‍ഡ്രൂസ് ചിത്രം ഉടന്‍ തുടങ്ങും!
- വെബ് സീരീസില്‍ അഭിനയിക്കാന്‍ അക്ഷയ് കുമാറിന്റെ പ്രതിഫലം 90 കോടി !
- പാക് അധീന കശ്മീർ പരാമർശം, വിമർശകരെ വെല്ലുവിളിച്ച് കങ്കണ
കോൺട്രാക്ടറായി ജോജുജോർജ്, ഒരു തത്വിക അവലോകനത്തിൻറെ ഷൂട്ടിംഗ് നവംബറിൽ !
നടൻ നിരഞ്ജൻ രാജുവും ജോജു ജോർജ്ജും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ഒരു തത്വിക അവലോകനം’. ഈ ചിത്രത്തിൽ കോൺട്രാക്ടറുടെ വേഷത്തിലാണ് ജോജു എത്തുന്നതെന്ന് സംവിധായകൻ അഖിൽ മാരാർ പറഞ്ഞു. സന്ദേശം പോലെ ഈ സിനിമ ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യമാകുമെന്ന് അഖിൽ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
സിനിമയുടെ ഷൂട്ടിംഗ് നവംബർ തന്നെ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഹന്നാൻ പ്രൊഡക്ഷനാണ് സിനിമ നിർമിക്കുന്നത്. 1991 ൽ പുറത്തിറങ്ങിയ സന്ദേശത്തിലെ ശങ്കരാടിയുടെ ഡയലോഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് സിനിമയുടെ ടൈറ്റിൽ.
അടുത്തിടെ പുറത്തുവന്ന ടൈറ്റിൽ പോസ്റ്ററിൽ ശങ്കരാടിയുടെ ചിത്രവും ഉൾപ്പെടുത്തിട്ടുണ്ടായിരുന്നു. അതേസമയം മറ്റ് അഭിനേതാക്കളെ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.