അനുബന്ധ വാര്‍ത്തകള്‍
- ഫഹദ് എന്റെ പ്രിയതാരം: നിവിൻ പോളി
- ട്രോളുകളും പരിഹാസവും വേദനിപ്പിച്ചു: മലയാളത്തിൽ നിന്ന് വിട്ടുനിന്നതിനെ പറ്റി അനുപമ പരമേശ്വരൻ
- വെട്രിമാരനോടൊപ്പം സിനിമ ചെയ്യണമെന്ന് ആഗ്രഹം- മാളവിക മോഹനൻ
- സൂര്യയും ത്രിവിക്രമും ഒന്നിക്കുന്നു, വരുന്നത് ഒരു ക്രൈം ത്രില്ലർ !
- ഫെയ്മസ് ആകുവാൻ താൽപര്യമുണ്ടായിരുന്നില്ല, ചായക്കടയിൽ പോയി ഇരിക്കാനൊന്നും പറ്റില്ലല്ലോ: ദുൽഖർ
സിനിമകൊണ്ട് ജീവിച്ച് പോകുക എന്നത് പ്രയാസമുള്ള പരിപാടി: ജോജു ജോർജ്
സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ജോജു ജോർജ്. ചെറിയ വേഷങ്ങളിൽ നിന്ന് പടിപടിയായി ഉയർന്നാണ് താരം ഇന്നു കാണുന്ന നിലയിൽ എത്തിയത്. സിനിമ ജീവിതത്തിന് പിന്നിലെ റിസ്ക്കിനെക്കുറിച്ച് തുറന്നുപറയുകയാണ് ജോജു ജോർജ്.
വലിയ റിസ്ക് ആയിരുന്നു. ഒരു ഉറപ്പുമില്ലാത്ത മേഖലയിൽ ഒരു ആഗ്രഹം കൊണ്ടാണ് ഇറങ്ങി പുറപ്പെട്ടത്. ഒരുപക്ഷേ അത് വിജയിക്കാതെ പോയിരുന്നെങ്കിൽ വലിയ ദുരന്തമായി മാറിയേനെ എന്നാണ് ജോജു ജോർജ്ജ് പറയുന്നത്. ദൈവാനുഗ്രഹവും ഭാഗ്യവും കൊണ്ടാണ് ഇന്നത്തെ നിലയിലേക്ക് എത്തിയത്. എൻറെ കഴിവ് കൊണ്ടൊന്നുമല്ല.
മാത്രമല്ല, സിനിമകൊണ്ട് ജീവിച്ച് പോകുക എന്നത് പ്രയാസമുള്ള പരിപാടിയാണെന്നാണ് ജോജു പറയുന്നത്. അഭിനയിച്ച സിനിമ വിജയിക്കണം. കൂടാതെ നമ്മുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെടണം. ഇങ്ങനെയുള്ള ഒരുപാട് കാര്യങ്ങൾ നടന്നാൽ മാത്രമേ അടുത്തൊരു സിനിമ കിട്ടുള്ളൂ എന്നാണ് ജോജു പറയുന്നത്.