നിവിൻ പോളിയുടെ 'ലവ് ആക്ഷൻ ഡ്രാമ'യ്ക്ക് ഒരു വയസ്സ് !

കെ ആര്‍ അനൂപ്|
നിവിൻ പോളി- ചിത്രം ലവ് ആക്ഷൻ ഡ്രാമയ്ക്ക് ഒരു വയസ്സ്. കഴിഞ്ഞവർഷം സെപ്റ്റംബർ അഞ്ചാം തീയ്യതി തിയേറ്ററുകളിലെത്തിയ ഈ ചിത്രം പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ എന്റർടെയിൻമെന്റ് പാക്കേജായാരുന്നു.

പ്രണയവും ആക്ഷനും കോമഡിയും ഒരേ അളവിൽ ചേർത്താണ് ധ്യാൻ ശ്രീനിവാസൻ ഈ ചിത്രം ഒരുക്കിയത്. അദ്ദേഹത്തിൻറെ ആദ്യത്തെ സംവിധാന സംരംഭം കൂടിയായിരുന്നു ഇത്.

നിവിന്‍ പോളി ദിനേശനായി എത്തിയപ്പോൾ ശോഭ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ നയന്‍താര എത്തിയത്. ചിത്രത്തിലെ ഗൗരവമേറിയ രംഗങ്ങൾ പോലും നർമ്മത്തിൻറെ മേമ്പൊടി ചേർത്താണ് അവതരിപ്പിച്ചത്. മാത്രമല്ല നിവിൻ പോളിയും അജു വർഗീസും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങളും ചിത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു.

ഗാനങ്ങൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആലപിച്ച കുടുക്ക് കൊട്ടിയ കാലത്ത് എന്ന ഗാനം ഉൾപ്പെടെയുള്ളവ ഹിറ്റായി മാറിയിരുന്നു. ഷാന്‍ റഹ്മാനാണ് സംഗീതം നൽകിയിരിക്കുന്നത്. ഛായാഗ്രഹണം പ്രതീഷ് എം വര്‍മ്മ‌. ചിത്രം നിര്‍മ്മിച്ചത് അജു വര്‍ഗീസാണ്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :