1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Here’s how much Akshay Kumar is charging for his digital debut

വെബ് സീരീസില്‍ അഭിനയിക്കാന്‍ അക്ഷയ് കുമാറിന്‍റെ പ്രതിഫലം 90 കോടി !

അക്ഷയ് കുമാർ
നടൻ അക്ഷയ് കുമാറിന്‍റെ വരാനിരിക്കുന്ന വെബ് സീരീസ് ആണ് 'ദി എൻഡ്'. കഴിഞ്ഞവർഷം പ്രഖ്യാപിച്ച ഈ സീരീസിൽ അഭിനയിക്കാനായി താരം 90 കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോർട്ട്. ഒരു ഇന്ത്യൻ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിതെന്നും പറയപ്പെടുന്നു.
 
അക്ഷയ് കുമാറിന്റെ ആദ്യത്തെ വെബ് സീരീസ് കൂടിയാണിത്. ബോളിവുഡിലെ  മുൻനിര താരങ്ങളെ അണിനിരത്തി ഓടിടി പ്ലാറ്റ്ഫോമുകളിൽ നിരവധി വെബ് സീരീസുകളാണ് അടുത്തിടെ റിലീസ് ആയത്. ആമസോൺ പ്രൈമിലാണ് ദി എൻഡ് സ്ട്രീം ചെയ്യുന്നത്. സീരീസിലെ മറ്റു താരങ്ങളെ വെളിപ്പെടുത്തിയിട്ടില്ല. 
അടുത്ത ലേഖനം
പാക് അധീന കശ്‌മീർ പരാമർശം, വിമർശകരെ വെല്ലുവിളിച്ച് കങ്കണ