അനുബന്ധ വാര്‍ത്തകള്‍
- 3 മാസം കൊണ്ട് മോഹന്‍ലാല്‍ പൂര്‍ത്തിയാക്കിയത് 3 ചിത്രങ്ങള്‍, വലിയ ഇടവേളകള്‍ എടുക്കാതെ നടന്
- 17-ാം വയസ്സിലെ ലക്ഷ്മി ഗോപാലസ്വാമി, ഇന്ന് 51 വയസ്സ്, ഒരു മാറ്റവും ഇല്ലെന്ന് ആരാധകര്‍
- 'എന്റെ ഏറ്റവും പ്രിയപ്പെട്ട കോസ്റ്റാര്‍', ഹൃദയസ്പര്‍ശിയായ കുറിപ്പുമായി രജീഷ വിജയന്
- മരക്കാര്‍ ക്രിസ്മസിന് റിലീസ്, 40 കോടിയോളം അഡ്വാന്‍സ് നല്കി, മൂന്നു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം
- ദുല്‍ഖറിന്റെ കുറുപ്പ് തിയേറ്ററില്‍ തന്നെ, റിലീസ് ഡേറ്റ്, തിങ്കളാഴ്ച മുതല്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രങ്ങള്‍
റിലീസ് ചിത്രങ്ങളെ വരവേല്‍ക്കാന്‍ തിയേറ്ററുകള്‍ ഒരുങ്ങിത്തുടങ്ങി
തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് തീയെറ്ററുകള്‍ തുറക്കും. മലയാള ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് ഓരോ സിനിമ പ്രേമികളും. ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന മിഷന്‍ സി, ജോജു ജോര്‍ജ് നായകനാകുന്ന സ്റ്റാര്‍ എന്നീ ചിത്രങ്ങള്‍ ഒക്ടോബര്‍ 29ന് ബിഗ് സ്‌ക്രീനില്‍ എത്തും. നവംബര്‍ 26നാണ് ഇന്ദ്രജിത്തിന്റെ സ്‌പോര്‍ട്‌സ് ചിത്രം ആഹാ പ്രദര്‍ശനത്തിനെത്തുന്നത്.
സ്‌പോര്‍ട്‌സ് വിഭാഗത്തില്‍പ്പെടുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്നര്‍ കൂടിയാണ്.'തരംഗം', 'ജെല്ലിക്കെട്ട്' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ശാന്തി ബാലചന്ദ്രന്‍ ആണ് നായിക.ബിബിന്‍ പോള്‍ സാമുവല്‍ ചിത്രം സംവിധാനം ചെയ്യുന്നു.ടോബിത്ത് ചിറയത്തിന്റേതാണ് തിരക്കഥ. രാഹുല്‍ ബാലചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗായിക സയനോരയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.