ഒരു വീഡിയോ കോള്‍ വന്നു, മറുവശത്ത് മമ്മൂട്ടി, ജോജു ജോര്‍ജിന് ലഭിച്ച വലിയ പിറന്നാള്‍ സമ്മാനം

കെ ആര്‍ അനൂപ്| Last Modified ശനി, 23 ഒക്‌ടോബര്‍ 2021 (09:59 IST)

കഴിഞ്ഞ ദിവസമായിരുന്നു ജോജു ജോര്‍ജിന്റെ ജന്മദിനം. വോയിസ് ഓഫ് സത്യനാഥന്‍' സെറ്റില്‍ വെച്ച് നടന്‍ പിറന്നാള്‍ ആഘോഷമാക്കി. ചിത്രീകരണത്തിന്റെ ഒരു ഇടവേളയില്‍ ദിലീപും രമേശ് പിഷാരടിയും ഇരിക്കുമ്പോഴായിരുന്നു ഒരു വീഡിയോക്കോള്‍ വന്നത്. മറ്റാരുമല്ല മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു മറുവശത്ത്. തന്റെ പ്രിയപ്പെട്ട ജോജുവിന് ആശംസകള്‍ വീഡിയോ കോളിലൂടെ അദ്ദേഹം പറഞ്ഞു.

മമ്മൂട്ടിയെ ടാഗ് ചെയ്തുകൊണ്ട് ജോജുവിന് പിറന്നാള്‍ ആശംസകളുമായി ഒരു വീഡിയോക്കോള്‍ വന്നുവെന്ന് ആരാധകരെ അറിയിച്ചത് രമേശ് പിഷാരടിയാണ്.
ഏറേ നാളുകള്‍ക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടില്‍, ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വോയിസ് ഓഫ് സത്യനാഥന്‍'.ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :