അനുബന്ധ വാര്‍ത്തകള്‍
- വര്‍ഷങ്ങളുടെ കൂട്ടുകെട്ട്, എലോണില് മോഹന്‍ലാല്‍ ഒറ്റയ്ക്കല്ല, ഷൂട്ടിംഗ് സെറ്റിലെത്തി ആന്റണി പെരുമ്പാവൂര്‍
- താന്‍ ലാലിന്റെ ആളല്ലേ, അവിടെ കൊണ്ടുപോയി എന്നെ കൊച്ചാക്കാനല്ലേ; ഒടുവില്‍ ഇച്ചാക്കയെ മോഹന്‍ലാല്‍ തന്നെ വിളിച്ചു
- തീരുമാനമായി,മരക്കാറും ആറാട്ടും തിയറ്ററുകളിലേക്ക്
- യഥാര്‍ത്ഥ ഹീറോ തനിച്ചു തന്നെ, പുതിയ ലൊക്കേഷന്‍ ചിത്രത്തിലും മോഹന്‍ലാല്‍ ഒറ്റയ്ക്ക്, എലോണ്‍ ചിത്രീകരണം പുരോഗമിക്കുന്നു
- മാസ് തന്നെ, മീശ പിരിച്ച് മോഹന്‍ലാല്‍, പുത്തന്‍ ഫോട്ടോഷൂട്ടും ഹിറ്റ്
3 മാസം കൊണ്ട് മോഹന്‍ലാല്‍ പൂര്‍ത്തിയാക്കിയത് 3 ചിത്രങ്ങള്‍, വലിയ ഇടവേളകള്‍ എടുക്കാതെ നടന്‍
ജൂലൈ 15നായിരുന്നു ബ്രോ ഡാഡി ചിത്രീകരണം ആരംഭിച്ചത്. പൃഥ്വിരാജ്, കല്യാണി പ്രിയദര്‍ശന്‍ ഉള്‍പ്പെടെയുള്ളവരുടെ രംഗങ്ങള്‍ ചിത്രീകരിച്ചു കൊണ്ട് തുടങ്ങിയ സിനിമയുടെ സെറ്റിലേക്ക് ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് ലാല്‍ എത്തിയത്. സെപ്റ്റംബര്‍ ആദ്യം ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ടീമിനായി.44 ദിവസം കൊണ്ടാണ് ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. പിന്നീട് മോഹന്‍ലാല്‍ പോയത് ജിത്തുജോസഫിനൊപ്പമായിരുന്നു.
ദൃശ്യം 2'ന്റെ വിജയത്തിനു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിച്ചപ്പോള്‍ 'ട്വെല്‍ത് മാന്‍' പിറന്നു. ഓഗസ്റ്റ് 17 നായിരുന്നു പൂജ ചടങ്ങുകളോടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.സെപ്റ്റംബര്‍ പകുതിയോട് കൂടി മോഹന്‍ലാല്‍ സെറ്റില്‍ എത്തിച്ചേര്‍ന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ഒക്ടോബര്‍ 5ന് എലോണ്‍ ഷൂട്ടിംഗ് തുടങ്ങി.
12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മോഹന്‍ലാലും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് എലോണ്‍.18 ദിവസമെന്ന റെക്കോര്‍ഡ് വേഗത്തിലാണ് ഷാജി കൈലാസ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇതുവരെ കാണാത്ത വേറിട്ട ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്.