മരക്കാര്‍ ക്രിസ്മസിന് റിലീസ്, 40 കോടിയോളം അഡ്വാന്‍സ് നല്‍കി, മൂന്നു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 22 ഒക്‌ടോബര്‍ 2021 (15:12 IST)

തിങ്കളാഴ്ച മുതല്‍ കേരളത്തില്‍ തിയേറ്ററുകള്‍ തുറക്കും. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം നവംബര്‍ 12ന് റിലീസ് ചെയ്യും എന്നാണ് കേള്‍ക്കുന്നത്. ഇപ്പോഴിതാ മരക്കാറും ബിഗ് സ്‌ക്രീനിലേക്ക്.

മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയറ്ററുകളില്‍ തന്നെ റിലീസിന് എത്തുന്നത്.ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റും ചലച്ചിത്ര നിര്‍മാതാവുമായ ലിബര്‍ട്ടി ബഷീറാണ് പുതിയ വിവരങ്ങള്‍ കൈമാറിയത്.
മരക്കാര്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ ആന്റണി പെരുമ്പാവൂര്‍ തന്നോട് ഈ വിവരം അറിയിച്ചിരുന്നു ലിബര്‍ട്ടി ബഷീര്‍ പറയുന്നത്.

തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ശേഷം ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ ആദ്യം ഒ.ടി.ടി എത്തില്ലെന്നും അദ്ദേഹം പറയുന്നു.


മരക്കാര്‍ തിയറ്ററുകളില്‍ എത്തുമെന്ന വാര്‍ത്ത തിയറ്ററുടമകളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണെന്നും റിലീസ് ചെയ്യാന്‍ 40 കോടിയോളം അഡ്വാന്‍സ് നല്‍കിയെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ക്രിസ്മസിന് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :