'എന്റെ ഏറ്റവും പ്രിയപ്പെട്ട കോസ്റ്റാര്‍', ഹൃദയസ്പര്‍ശിയായ കുറിപ്പുമായി രജീഷ വിജയന്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 22 ഒക്‌ടോബര്‍ 2021 (15:16 IST)

രജീഷ വിജയനൊപ്പം ജോജു ജോര്‍ജ് ഒന്നിച്ച ചിത്രമായിരുന്നു ജൂണ്‍.അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന 2019നായിരുന്നു പുറത്തിറങ്ങിയത്. ഇപ്പോഴിതാ ജോജു ജോര്‍ജിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി.

'ഒരു അഭിനേതാവ്, ഒരു അതിശയകരമായ മനുഷ്യന്‍, എന്റെ ഏറ്റവും പ്രിയപ്പെട്ട കോസ്റ്റാറുകളില്‍ ഒരാള്‍, എല്ലാറ്റിനുമുപരിയായി ഏറ്റവും ഉദാരനായ വ്യക്തി, ഞാന്‍ നിങ്ങള്‍ക്ക് നല്ലത് മാത്രം ആശംസിക്കുന്നു ജോജു ചേട്ട, നമ്മുടെ ജൂണിനെ ഞാന്‍ എന്നും സ്‌നേഹിക്കും. ഏറ്റവും സന്തോഷകരമായ ജന്മദിനം സൂപ്പര്‍ സ്റ്റാര്‍'- രജീഷ വിജയന്‍ കുറിച്ചു.

സര്‍ജനോ ഖാലിദ്, അര്‍ജുന്‍ അശോകന്‍, അശ്വതി മേനോന്‍ എന്നിവരാണ് ജൂണില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. കൂടാതെ 17ഓളം പുതുമുഖങ്ങളും ചിത്രത്തിലുണ്ടായിരുന്നു. ഫ്രൈഡേ ഫിലിം ഹൌസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :