1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Neelavelicham Movie

ആഷിക് അബുവിന്റെ നീല വെളിച്ചം,കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് ടീം

ഷൈന്‍ ടോം ചാക്കോ
കേരളപ്പിറവി ആശംസകളുമായി ആഷിക് അബുവിന്റെ നീല വെളിച്ചം ടീം. പുതിയ പോസ്റ്ററും പുറത്തിറക്കി.
 
 'ദാ പുതിയ സൂര്യോദയം. ഉണരുക; പ്രവര്‍ത്തിക്കുക; മുന്നോട്ടുപോകുക. ജീവിതം സുന്ദരമാക്കുക, ആഹ്ലാദിക്കുക'
- എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ വാക്കുകള്‍ കുറിച്ചു കൊണ്ടാണ് കേരളപ്പിറവി ആശംസകള്‍ ടീം നേര്‍ന്നത്.
 
വൈക്കം മുഹമ്മദ് ബഷീറിന്റെ നൂറ്റി പതിമൂന്നാമത്തെ ജന്മദിനത്തോടനുബന്ധിച്ചാണ് സംവിധായകന്‍ ആഷിക് അബു ചിത്രം പ്രഖ്യാപിച്ചത്.
 
1964-ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവീ നിലയം നീല വെളിച്ചത്തെ ആസ്പദമാക്കിയാണ് നിര്‍മ്മിച്ചത്. ഗുഡ്‌നൈറ്റ് മോഹന്‍ ഈ സിനിമയുടെ അവകാശം നേരത്തെ സ്വന്തമാക്കിയിരുന്നു. അദ്ദേഹത്തില്‍ നിന്ന് റൈറ്റ്‌സ് ആഷിക് അബു ഇപ്പോള്‍ നേടി.
 
ബിജിപാലും റെക്സ് വിജയനും ചേര്‍ന്ന് ചിത്രത്തിനായി സംഗീതമൊരുക്കുന്നു. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിംങ്ങും നിര്‍വഹിക്കുന്നു.
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
കേരളപ്പിറവി ദിനം, ആശംസകളുമായി മലയാള സിനിമ ലോകം