സണ്ണീ.. കലക്കിയെടാ.. ഞ്ഞൂഞ്ഞ് മനസ്സില്‍ നിന്ന് മായില്ല;'അപ്പന്‍' സിനിമയെ പ്രശംസിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 1 നവം‌ബര്‍ 2022 (10:12 IST)
'അപ്പന്‍' സിനിമയെ പ്രശംസിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്.കുടുംബബന്ധങ്ങളുടെ കാണാപ്പുറങ്ങളും വന്യതയും പ്രമേയമാക്കി സണ്ണി വെയ്‌ന്റെ ഫാമിലി ത്രില്ലര്‍ ചിത്രം ഒക്ടോബര്‍ 28നാണ് സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിച്ചത്.


മിഥുന്‍ മാനുവല്‍ തോമസിന്റെ വാക്കുകള്‍

എഴുത്തുകൊണ്ട്, കഥാപാത്രസൃഷ്ടികള്‍ കൊണ്ട്, അതിശയിപ്പിക്കുന്ന പ്രകടനങ്ങള്‍ കൊണ്ട് മനസ്സിലേക്ക് ചേക്കേറുന്ന അപ്പന്‍.. സണ്ണീ.. കലക്കിയെടാ.. ഇതാണ് നുമ്മ പറഞ്ഞ നടന്‍ എന്ന് അഭിമാനത്തോടെ പറയിപ്പിച്ചു കളഞ്ഞു.. ഞ്ഞൂഞ്ഞ് മനസ്സില്‍ നിന്ന് മായില്ല.. അലന്‍സിയര്‍ ചേട്ടന്‍ ഗംഭീരം..! സ്‌ക്രീനില്‍ നിന്ന് വലിച്ചു പുറത്തിട്ടു രണ്ടെണ്ണം പൊട്ടിക്കാന്‍ തോന്നിപ്പിച്ച പ്രകടനം.. പൗളി ചേച്ചി, അനന്യ, ഗ്രേസ്, പേരുകള്‍ പോലും അറിയാത്ത കലാകാരന്മാര്‍, എല്ലാവരും പരസ്പ്പരം മത്സരിച്ചു അഭിനയിച്ചു തകര്‍ത്ത പടം..


'അപ്പന്‍' ഗംഭീര അനുഭവമാണെന്ന് സംവിധായകന്‍ പ്രജേഷ് സെന്‍ പറഞ്ഞിരുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :