1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Nani and Keerthy Suresh wrap up Dasara

കീര്‍ത്തി സുരേഷിന്റെ ആക്ഷന്‍ ഡ്രാമ, ദസറ ചിത്രീകരണം പൂര്‍ത്തിയാക്കി

Nani  Keerthy Suresh Dasara
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെലുങ്ക് ചിത്രമാണ് ദസറ.നാനിയും കീര്‍ത്തി സുരേഷും പ്രധാന വിഷയത്തില്‍ എത്തുന്ന സിനിമയൊരു ഗ്രാമീണ ആക്ഷന്‍ ഡ്രാമയാണ്.
 
നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഒന്നിലധികം നീണ്ട ഷെഡ്യൂളുകള്‍ ഉണ്ടായിരുന്നു.
ചിത്രത്തിലെ തന്റെ കഥാപാത്രമായ വെണ്ണേലയുടെ ഗെറ്റപ്പിലുള്ള മനോഹരമായ ചിത്രവും നായകന്‍ നാനിക്കൊപ്പമുള്ള രണ്ട് സെല്‍ഫികളും കീര്‍ത്തി സുരേഷ് പങ്കിട്ടു.
 
പ്രകാശ് രാജ്, സമുദ്രക്കനി, ദീക്ഷിത് ഷെട്ടി, മീര ജാസ്മിന്‍, റോഷന്‍ മാത്യു, രാജേന്ദ്ര പ്രസാദ്, സായ് കുമാര്‍, സറീന വഹാബ്, ഷംന കാസിം, തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സത്യന്‍ സൂര്യനാണ് ഛായാഗ്രഹണം. നവീന്‍ നൂലി എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ദസറ മാര്‍ച്ച് 30 ന് തിയേറ്ററുകളില്‍ എത്തും.
 
 
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
സെന്‍സേഷണല്‍ ഡിവൈന്‍ ഹിറ്റ് !'മാളികപ്പുറം' തെലുങ്കിലേക്കും