'നന്‍ബാസിനും നന്‍ബിസിനും നന്ദി';'വാരിസ്'വിജയത്തില്‍ നടന്‍ ഗണേഷ് വെങ്കട്ട്റാം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 12 ജനുവരി 2023 (15:15 IST)
വിജയ്, രശ്മിക മന്ദാന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകന്‍ വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത 'വാരിസ്' ലോകമെമ്പാടും ഇന്നലെ റിലീസ് ചെയ്യുകയും പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണം നേടുകയും ചെയ്തു.

ചിത്രത്തിന്റെ ഭാഗമായ നടന്‍ ഗണേഷ് വെങ്കട്ട്റാം തന്റെ വിജയത്തില്‍ മുഴുവന്‍ ടീമിനും പ്രേക്ഷകര്‍ക്കും നന്ദി പറഞ്ഞു.

'വാരിസുനോടുള്ള സ്‌നേഹത്തിന് നന്‍ബാസിനും നന്‍ബിസിനും നന്ദി, ലോകമെമ്പാടുമുള്ള ദളപതി ആരാധകരില്‍ നിന്നും സിനിമാ പ്രേമികളില്‍ നിന്നുമുള്ള ഞങ്ങളുടെ സ്നേഹപ്രവാഹത്തില്‍ ഞാന്‍ മതിമറന്നുപോയി.'-ഗണേഷ് കുറിച്ചു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :