അനുബന്ധ വാര്‍ത്തകള്‍
- മമ്മൂക്കയ്ക്ക് നന്ദി,സഹോദര സ്നേഹത്തിന്, പിറന്നാളാശംസകളുമായി നിര്‍മ്മാതാവ് ആന്റോ ജോസഫ്
- വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജും ഒന്നിച്ചൊരു ഗാനം, 'മൈ നെയിം ഈസ് അഴകന്‍' വരുന്നു
- ഓവര്‍സീസ് വിതരണത്തില്‍ ചരിത്രങ്ങള്‍ സൃഷ്ടിച്ച ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിന്റെ ആദ്യ നിര്‍മ്മാണ സംരംഭം,'മൈ നെയിം ഈസ് അഴകന്‍'ന് ആശംസകളുമായി മമ്മൂട്ടി സിനിമകളുടെ നിര്‍മ്മാതാക്കള്‍
- 'മലയന്‍കുഞ്ഞ്' വെറുമൊരു കുഞ്ഞ് സിനിമയല്ല,വലിയൊരുവലിയ സിനിമതന്നെയാണ്: ആന്റോ ജോസഫ്
- 'കടുവ' സിനിമയ്ക്കൊപ്പം തിയേറ്ററുകളും ഗര്‍ജിച്ചു തുടങ്ങുന്നു,,വീണ്ടും പ്രതാപത്തിലേക്ക് ഉണരുന്ന കാഴ്ച; കുറിപ്പുമായി നിര്‍മ്മാതാവ് ആന്റോ ജോസഫ്
'എന്റെ അടുത്ത സിനിമ';'മൈ നെയിം ഈസ് അഴകന്‍'ല്‍ ടിനി ടോമും
ദുല്‍ഖറിന്റെ യമണ്ടന്‍ പ്രണയ കഥയ്ക്ക് ശേഷം ബി സി നൗഫല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മൈ നെയിം ഈസ് അഴകന്‍'. ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.
ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ രസകരമായ എന്റര്‍ടെയ്നര്‍ ആയിരിക്കും സിനിമ.ബിനു തൃക്കാക്കരയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ട്രൂത്ത് ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ജോണി ആന്റണി, ജോളി ചിറയത്ത്, ടിനിടോം, ജാഫര്‍ ഇടുക്കി, സുധി കോപ്പ, ബൈജു എഴുപുന്ന, കൃഷ്ണ പ്രഭ തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ട്
ബി.കെ. ഹരിനാരായണന്‍, വിനായക് ശശികുമാര്‍, സന്ദീപ് സുധ എന്നിവരുടെ ഗാനങ്ങള്‍ക്ക് ദീപക് ദേവ്, അരുണ്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്.