മമ്മൂക്കയ്ക്ക് നന്ദി,സഹോദര സ്‌നേഹത്തിന്, പിറന്നാളാശംസകളുമായി നിര്‍മ്മാതാവ് ആന്റോ ജോസഫ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (09:47 IST)
മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' തീയേറ്ററിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും മിനിസ്‌ക്രീനിലും വലിയ വിജയമായി മാറി. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ആന്റോ ജോസഫ് മെഗാസ്റ്റാറിന് പിറന്നാള്‍ ആശംസകളുയി എത്തി.

ആന്റോ ജോസഫിന്റെ വാക്കുകള്‍


'ഏഴ് എന്ന സംഖ്യയില്‍ എന്തോ ഒരു മാജിക് ഉള്ളടങ്ങിയിട്ടുണ്ട്. ലോകാദ്ഭുതങ്ങള്‍ ഏഴ്. സ്വരങ്ങള്‍ ഏഴ്. കടലുകളും ഏഴ്. എന്തിന് ജീവസ്പന്ദനമായ നാഡികളെക്കുറിച്ച് പറയുമ്പോള്‍ പോലും ഏഴ് കടന്നു വരുന്നു. കാലത്തിന്റെ കലണ്ടര്‍ ചതുരങ്ങളില്‍ മലയാളി കാണുന്ന ഏഴില്‍ ഉള്ളത് മമ്മൂട്ടി എന്ന മാന്ത്രികതയാണ്. സെപ്റ്റംബറിലെ ഏഴാം നാള്‍ പുലരുന്ന ഈ പാതിരാവില്‍ എന്റെ മുന്നിലെ ഏഴാമത്തെ അദ്ഭുതത്തിനും അതേ പേര്. ഈ നല്ല നിമിഷത്തില്‍ ഞാന്‍ മമ്മൂക്കയ്ക്ക് നന്ദി പറയുന്നു... ഒരുപാട് നല്ല ദിവസങ്ങള്‍ക്ക്.. തന്ന തണലിന്.. ചേര്‍ത്തു പിടിക്കലിന്... സഹോദര സ്‌നേഹത്തിന്... വാത്സല്യത്തിന്.. ഇനിയും ഒരുപാട് ഏഴുകളുടെ കടലുകള്‍ താണ്ടി മുന്നോട്ടു പോകുക, മമ്മൂക്ക... ആയുരാരോഗ്യത്തിനായി പ്രാര്‍ഥനകള്‍.'- ആന്റോ ജോസഫ് കുറിച്ചു.
അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :