വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജും ഒന്നിച്ചൊരു ഗാനം, 'മൈ നെയിം ഈസ് അഴകന്‍' വരുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (10:59 IST)

ദുല്‍ഖറിന്റെ യമണ്ടന്‍ പ്രണയ കഥയ്ക്ക് ശേഷം ബി സി നൗഫല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മൈ നെയിം ഈസ് അഴകന്‍'. ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി.


ബി.കെ. ഹരിനാരായണന്‍, വിനായക് ശശികുമാര്‍, സന്ദീപ് സുധ എന്നിവരുടെ ഗാനങ്ങള്‍ക്ക് ദീപക് ദേവ്, അരുണ്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്. സെപ്റ്റംബറില്‍ തന്നെ ചിത്രം തീയേറ്ററില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നത്.
ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ രസകരമായ എന്റര്‍ടെയ്നര്‍ ആയിരിക്കും സിനിമ.ബിനു തൃക്കാക്കരയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ട്രൂത്ത് ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.


വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ജോണി ആന്റണി, ജോളി ചിറയത്ത്, ടിനിടോം, ജാഫര്‍ ഇടുക്കി, സുധി കോപ്പ, ബൈജു എഴുപുന്ന, കൃഷ്ണ പ്രഭ തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :