ഓവര്‍സീസ് വിതരണത്തില്‍ ചരിത്രങ്ങള്‍ സൃഷ്ടിച്ച ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിന്റെ ആദ്യ നിര്‍മ്മാണ സംരംഭം,'മൈ നെയിം ഈസ് അഴകന്‍'ന് ആശംസകളുമായി മമ്മൂട്ടി സിനിമകളുടെ നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2022 (11:59 IST)

ദുല്‍ഖറിന്റെ യമണ്ടന്‍ പ്രണയ കഥയ്ക്ക് ശേഷം ബി സി നൗഫല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മൈ നെയിം ഈസ് അഴകന്‍'. ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.ട്രൂത്ത് ഫിലിംസിന്റെ ബാനറില്‍ സമദ് ട്രൂത്ത് നിര്‍മ്മിക്കുന്ന സിനിമ സെപ്റ്റംബറില്‍ തിയറ്റുകളില്‍ എത്തും. സിനിമയ്ക്ക് ആശംസകളുമായി നിര്‍മ്മാതാക്കളായ ജോര്‍ജ് മമ്മൂട്ടിയും ആന്റോ ജോസഫും.

'എന്റെ ആത്മ സുഹൃത്ത് ബിനു തൃക്കാക്കര നായകനാകുന്ന 'മൈ നെയിം ഈസ് അഴകന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് റിലീസ് ചെയ്യുകയുണ്ടായി, ഈ സിനിമയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു... ഒപ്പം ഞാന്‍ സഹോദര തുല്യം സ്‌നേഹിക്കുന്ന ഇതിന്റെ നിര്‍മാതാവ് ട്രൂത് ഫിലിംസ് സമദിനും, സംവിധായകന്‍ ബി സി നൗഫലിനും ഈ ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും ആശംസകള്‍ നേരുന്നു...'- ആന്റോ ജോസ് കുറിച്ചു.

'ചുരുങ്ങിയ കാലം കൊണ്ട് ഓവര്‍സീസ് വിതരണത്തില്‍ ചരിത്രങ്ങള്‍ സൃഷ്ടിച്ച Truth Global Films ന്റെ ആദ്യ നിര്‍മ്മാണ സംരംഭമായ 'My Name is അഴകന്‍ ' എല്ലാ വിധ ആശംസകളും നേരുന്നു.'- ജോര്‍ജ് മമ്മൂട്ടി കുറിച്ചു.
അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :