1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mukesh methil devika film

'ഡേയ്, നായിക എന്റെ ഭാര്യയാണ്'; മേതില്‍ ദേവികയുടെ സിനിമ കണ്ട ശേഷം മുകേഷിന്റെ പ്രതികരണം

പ്രതീക്ഷിക്കാത്ത വലിയൊരു ട്വിസ്റ്റാണ് സിനിമയില്‍ ഉള്ളത്

Methil Devika and Mukesh
Methil Devika and Mukesh

ബിജു മേനോന്‍, മേതില്‍ ദേവിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത 'കഥ ഇന്നുവരെ' തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. നടനും എംഎല്‍എയുമായ മുകേഷ് ഇന്നലെ സിനിമ കാണാന്‍ തിയറ്ററില്‍ എത്തിയിരുന്നു. മികച്ച സിനിമയാണെന്നും തനിക്ക് ഇഷ്ടപ്പെട്ടെന്നും മുകേഷ് പറഞ്ഞു. ഇതിനിടെ മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ മേതില്‍ ദേവികയുടെ പ്രകടനത്തെ കുറിച്ച് ചോദിച്ചു. രസകരമായ രീതിയിലാണ് മുകേഷ് ഈ ചോദ്യത്തിനു മറുപടി നല്‍കിയത്. 
 
'പുതിയ നായികയാണ് ഈ സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്' എന്നാണ് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. 'നായിക എന്റെ ഭാര്യയാണ്' എന്ന മറുപടിയാണ് മുകേഷ് ഉടന്‍ നല്‍കിയത്. ' എടേയ്, നായിക എന്റെ ഭാര്യയാണ്..! പുതിയൊരു നായികയാണ്...വളച്ചങ്ങ്...! അതോണ്ടല്ലേ ഞാന്‍ ഫസ്റ്റ് ഡേ കാണാന്‍ വന്നത്,' മുകേഷ് പറഞ്ഞു. 
പ്രതീക്ഷിക്കാത്ത വലിയൊരു ട്വിസ്റ്റാണ് സിനിമയില്‍ ഉള്ളത്. തുടക്കം മുതല്‍ തന്നെ തീരെ പ്രതീക്ഷിച്ചില്ല. നല്ല സിനിമയാണ്. എല്ലാവരുടെയും റോള്‍ നന്നായിട്ടുണ്ടെന്നും മുകേഷ് പറഞ്ഞു. 
അടുത്ത ലേഖനം
'ഈ പടത്തിലൊരു ക്യാരക്ടര്‍ ഉണ്ട്, മുന്‍പൊന്നും അങ്ങനെയൊരു കഥാപാത്രത്തെ ഞാന്‍ കണ്ടിട്ടില്ല'; വേട്ടൈയനിലെ ഫഹദിനെ കുറിച്ച് രജനി