1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Monster vs Padavettu box office fight

മോഹന്‍ലാലിനോട് മത്സരിക്കാന്‍ നിവിന്‍ പോളി; നാളെ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍

ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍

Monster vs Padavettu box office fight
ബോക്‌സ്ഓഫീസില്‍ പോരടിക്കാന്‍ മോഹന്‍ലാലും നിവിന്‍ പോളിയും എത്തുന്നു. മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററും നിവിന്‍ പോളി ചിത്രം പടവെട്ടും നാളെ തിയറ്ററുകളിലെത്തും. വേള്‍ഡ് വൈഡായാണ് ഇരു ചിത്രങ്ങളുടെയും റിലീസ്. 
 
ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ലക്കി സിങ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. വളരെ വ്യത്യസ്തമായ ത്രില്ലറെന്നാണ് മോണ്‍സ്റ്റര്‍ ചിത്രത്തെ വൈശാഖ് വിശേഷിപ്പിച്ചത്. 
 
ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് പടവെട്ട്. ഏറെ ദുരൂഹത നിറഞ്ഞ കഥയാണ് ചിത്രത്തിന്റേത്. നിവിന്‍ പോളിയുടെ വ്യത്യസ്ത ലുക്കിലുള്ള കഥാപാത്രം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
വാക്കുപാലിച്ചു വിളിവന്നു, 'എബിസിഡി' യില്‍ ഒരു വേഷം, അഭിനയ മോഹം പൂവണിഞ്ഞ നിമിഷത്തെക്കുറിച്ച് കണ്ണന്‍ സാഗര്‍