1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Monster in theaters from tomorrow

മോൺസ്റ്റർ നാളെ മുതൽ,മോഹൻലാലിൻറെ ആരാധകർ ആവേശത്തിൽ

Monster  Mohanlal  Udayakrishna Antony Perumbavoor  Aashirvad Cinemas
മോഹൻലാലിന്റെ ആരാധകർക്ക് ദീപാവലി ആഘോഷമാക്കാൻ നാളെ മുതൽ മോൺസ്റ്റർ തിയേറ്ററുകളിൽ ഉണ്ടാകും. സംവിധായകൻ വൈശാഖും സംഘവും സന്തോഷത്തിലാണ്. പുതിയ പോസ്റ്റർ അദ്ദേഹം പുറത്തിറക്കി.
സിനിമയൊരു ത്രില്ലർ ആണെന്ന് വൈശാഖ് പറഞ്ഞിരുന്നു. മുമ്പ് ചെയ്തിട്ടുള്ള സിനിമകളുമായി യാതൊരു തരത്തിലും ബന്ധമില്ലാത്ത ഒരു എക്സ്പീരിമെന്റ് ആണ് മോൺസ്റ്റർ എന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
 
ഫുള്ളി പാക്ക്ഡ് എന്റർടൈൻമെന്റ് ആണ്. ബട്ട് ഹീറോയിസം ഓറിയന്റ്റ്ഡ് അല്ല. ഒരു ഇന്റലിജിന്റ് തിരകഥയുടെയും ക്രാഫ്റ്റിന്റെയും ഒരു മേക്കർസ് മൂവിയുടെയും പ്രത്യേകത ഉള്ള സിനിമയാണ് മോൺസ്റ്ററെന്നും വൈശാഖ് പറഞ്ഞു.
 
സുദേവ് നായർ, സിദ്ദിഖ്, ജോണി ആന്റണി .കൈലാഷ്, ഗണേഷ് കുമാർ ബിജു പപ്പൻ, ഹണി റോസ്, ലഷ്മി മഞ്ജു, സ്വാസിക തുടങ്ങിയ താരനിര സിനിമയിലുണ്ട്.
 
സതീഷ് കുറുപ്പ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.ഹരി നാരായണന്റെ വരികൾക്ക് ദീപക് ദേവ് സംഗീതം ഒരുക്കുന്നു.
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
അമ്മയ്ക്ക് അറുപതാം പിറന്നാള്‍, ആശംസകളുമായി കൈലാസ്‌മേനോന്‍