കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2022 (10:56 IST)
പ്രതിഭയുള്ള നടനാണ് ദേവ് മോഹന്‍. മലയാളത്തിലെ ആദ്യ ഒടിടി റിലീസ് ചിത്രമായ സൂഫിയും സുജാതയും നടന്റെ തലവര മാറ്റിയെഴുതി. താരം നായകനായെത്തുന്ന പുതിയ ചിത്രമാണ് ശാകുന്തളം. ശാകുന്തളത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ സാമന്തയുടെ ദുഷ്യന്തനായി ദേവ് മോഹന്‍ വേഷമിടും.
ഇപ്പോഴിതാ മമ്മൂട്ടിയെ കണ്ട സന്തോഷത്തിലാണ് നടന്‍. താന്‍ അദ്ദേഹത്തിന്റെ ആരാധകനാണെന്നും മമ്മൂക്കയെ കണ്ടപ്പോള്‍ ആവേശഭരിതനായെന്നും ദേവ് പറയുന്നു. ഹൈദരാബാദില്‍ വച്ചാണ് മമ്മൂട്ടിയെ നടന്‍ കണ്ടത്.