1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mohanlal - Remya Krishnan Again!

മോഹന്‍ലാലിനൊപ്പം രമ്യാകൃഷ്ണനും ശരത്കുമാറും, ബിഗ്ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ തുടങ്ങുന്നു!

Mohanlal
വമ്പന്‍ പ്രൊജക്ടുകളുടെ ഒരു നിര തന്നെ മോഹന്‍ലാലിനെ കാത്തിരിക്കുകയാണ്. അക്കൂട്ടത്തിലേക്ക് ഒന്നുകൂടി വരുന്നു. രമ്യാകൃഷ്ണന്‍ ഈ സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ഒപ്പം ശരത്കുമാറും.
 
ഭദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മോഹന്‍ലാലും രമ്യാകൃഷ്ണനും നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുമിക്കുന്നത്. തമിഴ്നടന്‍ ശരത്കുമാറും ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും. സിദ്ദിക്കാണ് മറ്റൊരു താരം.
 
ഒരു ആക്ഷന്‍ മൂഡിലുള്ള റോഡ് മൂവിയായിരിക്കും ഇതെന്നാണ് വിവരം. ഭദ്രന്‍ തിരക്കഥ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഏപ്രില്‍ അവസാനം ചിത്രീകരണം തുടങ്ങിവയ്ക്കും. ഏറെ ഷൂട്ടിംഗ് ദിനങ്ങള്‍ ആവശ്യമുള്ള ഒരു പ്രൊജക്ടാണിത്.
 
ഭദ്രന്‍ ചിത്രമായതുകൊണ്ടുതന്നെ ഏവരും പ്രതീക്ഷിക്കുന്നത് മറ്റൊരു സ്ഫടികമാണ്. അത്രയും പ്രതീക്ഷയുടെ ഭാരം നിലനില്‍ക്കുന്നതുകൊണ്ട് തിരക്കഥയില്‍ ചെറിയ പാളിച്ച പോലും ഉണ്ടാകരുതെന്ന് ഭദ്രന് നിര്‍ബന്ധമുണ്ട്.
 
ഭ്രമരം പോലെ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച റോഡ് മൂവിക്ക് ശേഷം അതേഗണത്തില്‍ ഒരു മോഹന്‍ലാല്‍ ചിത്രം വരുന്നു എന്ന സന്തോഷത്തിലാണ് ആരാധകരും.
About Writer
BIJU
അടുത്ത ലേഖനം
അല്ലു അർജുന്റേയും അർജുൻ കപൂറിന്റേയും മനസ്സ് കീഴടക്കി ഈ അഡാറ് നായിക!