മോഹൻലാലിന്റെ വില്ലനായി ടൊ‌വിനൊ?!

തൊട്ടതെല്ലാം പൊന്നാക്കുന്ന ടോവിനോ, ബോക്സോഫീസിൽ വെടിക്കെട്ട് പാറിക്കാൻ മോഹൻലാൽ!

aparna| Last Modified തിങ്കള്‍, 12 ഫെബ്രുവരി 2018 (09:05 IST)
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനായുള്ള കാത്തി‌രിപ്പിലാണ് ആരാധകർ. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെയൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പക്ഷെ ഇപ്പോള്‍ വരുന്ന റിപ്പോര്‍ടുകള്‍ അനുസരിച്ച് ലൂസിഫറിൽ മോഹൻലാലിന്റെ വില്ലനായി വരുന്നത് ടൊവിനോ തോമസ് ആണെന്നാണ്.

ലൂസിഫറില്‍ ടൊവിനോ വില്ലനായ് എത്തുമെന്നാണ് റിപ്പോർട്ട്. ഒപ്പം സിനിമയില്‍ അഭിനയിക്കാന്‍ ഇന്ദ്രജിത്തും കാണുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്തിരുന്നാലും ഇതിനെ പറ്റി പൂര്‍ണമായ സ്ഥിതീകരണം ഇത് വരെ ഉണ്ടായിട്ടില്ല. ഈ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കി വരികയാണ് മുരളി ഗോപി.

ടിയാന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചുനടന്ന ചര്‍ച്ചകള്‍ക്കിടെയാണ് മോഹന്‍ലാലിനെ നായകനാക്കി ചെയ്യാന്‍ പൃഥ്വി തീരുമാനിച്ചത്. ലൂസിഫര്‍ എന്ന തിരക്കഥ മുരളി ഗോപി പൃഥ്വിക്ക് നല്‍കിയതും ഈ ലൊക്കേഷനില്‍ വച്ചാണ്.

കാമ്പില്ലാത്ത സിനിമകള്‍ക്ക് ഇനി തലവച്ചുകൊടുക്കില്ല എന്ന തീരുമാനമെടുത്ത ശേഷം മോഹന്‍ലാല്‍ നല്ല തിരക്കഥകളുമായി വരുന്നവരെ രണ്ടുകൈയും നീട്ടി സ്വീകരിക്കുകയാണ്. മുരളി ഗോപിയുടെ തിരക്കഥയില്‍ ആവേശം കയറിയ മോഹന്‍ലാല്‍ ഈ പ്രൊജക്ടിന് ഉടന്‍ തന്നെ സമ്മതം മൂളുകയായിരുന്നു.

‘ഈ അടുത്ത കാലത്ത്’, ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്നിവ ബ്രില്യന്‍റ് തിരക്കഥകളായിരുന്നു. മോഹന്‍ലാലിനെ മനസില്‍ കണ്ടെഴുതിയ ലൂസിഫറും വളരെ ത്രില്ലിംഗാണെന്ന അഭിപ്രായമാണുള്ളത്. സിനിമാലോകത്തെ പലരും ഈ ചിത്രത്തിന്‍റെ കഥ കേട്ട് വളരെ ഗംഭീരമാണെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചിരിക്കുന്നത്.

ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. ഒരേസമയം മോഹന്‍ലാലിന്‍റെ താരപരിവേഷവും അഭിനയവും മുതലാക്കുന്ന ചിത്രമായിരിക്കും ഇത്. പൂര്‍ണമായും ഫെസ്റ്റിവല്‍ മൂഡ് ഉണ്ടാക്കുന്ന ചിത്രം. ലാല്‍ ഫാന്‍സുകാര്‍ക്കും ആഘോഷിക്കാന്‍ പറ്റുന്ന ചിത്രം എന്നു പറയാം.

എന്തായാലും പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വലിയ മാസ് സിനിമയായിരിക്കും എന്നുറപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

ഇസ്രായേലിന് ആയുധങ്ങളുമായി വരുന്ന കപ്പലുകള്‍ തടയുമെന്ന് ...

ഇസ്രായേലിന് ആയുധങ്ങളുമായി വരുന്ന കപ്പലുകള്‍ തടയുമെന്ന് ദക്ഷിണാഫ്രിക്കയും മലേഷ്യയും
ഇസ്രായേലിന് ആയുധങ്ങളുമായി വരുന്ന കപ്പലുകള്‍ തടയുമെന്ന് ദക്ഷിണാഫ്രിക്കയും മലേഷ്യയും ...

തിരുവനന്തപുരത്ത് പത്തുവയസുകാരിയുടെ സ്വകാര്യ ഭാഗത്ത് പിടിച്ച ...

തിരുവനന്തപുരത്ത് പത്തുവയസുകാരിയുടെ സ്വകാര്യ ഭാഗത്ത് പിടിച്ച സംഭവം: 76കാരന് പത്തുവര്‍ഷം തടവ്
തിരുവനന്തപുരം : പത്തുവയസുകാരിയുടെ സ്വകാര്യ ഭാഗത്തു പിടിച്ച കേസില്‍ മുട്ടത്തറ വില്ലേജില്‍ ...

'മാധ്യമങ്ങള്‍ പറഞ്ഞതുകൊണ്ട് മുഖ്യമന്ത്രി ആവാമെന്ന് ആരും ...

'മാധ്യമങ്ങള്‍ പറഞ്ഞതുകൊണ്ട് മുഖ്യമന്ത്രി ആവാമെന്ന് ആരും ധരിക്കരുത്': കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോട് രാഹുല്‍ ഗാന്ധി
മാധ്യമങ്ങള്‍ പറഞ്ഞതുകൊണ്ട് മുഖ്യമന്ത്രി ആവാമെന്ന് ആരും ധരിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് ...

സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു; ഇന്ന് മൂന്ന് ജില്ലകളില്‍ ...

സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ...

സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ പിരിച്ചുവിട്ടാല്‍ ...

സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ പിരിച്ചുവിട്ടാല്‍ കേന്ദ്രഭരണ ഫണ്ട് തടയും: സുരേഷ് ഗോപി
സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ പിരിച്ചുവിട്ടാല്‍ കേന്ദ്രഭരണ ഫണ്ട് തടയുമെന്ന് കേന്ദ്ര ...