അനുബന്ധ വാര്‍ത്തകള്‍
- മോഹൻലാലിന്റെ വില്ലനായി ടൊവിനൊ?!
- ‘ഫെമിനിസത്തിന്റെ പേരിലുള്ള പല അഭിപ്രായങ്ങളോടും യോജിക്കാന്‍ കഴിയില്ല’; തുറന്ന് പറഞ്ഞ് പൃഥ്വിരാജ് രംഗത്ത്
- നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്സ് പ്രഖ്യാപിച്ചു!
- മോഹന്‍ലാല്‍ വെറും 15 ദിവസം മാത്രമാണ് നീരാളിക്ക് നല്‍കിയിരിക്കുന്നത്, ചിത്രം വിഷുവിനെത്തുകയും ചെയ്യും; എന്താണ് നടക്കുന്നത്?
- ആമിയിൽ മഞ്ജുവിനെ കാണാൻ കഴിയില്ല, അത്രമേൽ മനോഹരം; പ്രേക്ഷക പ്രതികരണം
പൃഥ്വിരാജിന്റെ ലൂസിഫര്‍ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍, മോഹന്‍ലാലിനൊപ്പം ടോവിനോയും!
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. മുരളി ഗോപി തിരക്കഥയെഴുതുന്ന ഈ മോഹന്‍ലാല്‍ ചിത്രത്തില്‍ ടോവിനോ തോമസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ചിത്രത്തില്‍ ടോവിനോയുടെ കഥാപാത്രം വില്ലന്‍ വേഷമായിരിക്കുമോ എന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ നെഗറ്റീഷ് ഷേഡ്സ് ഉള്ള കഥാപാത്രമായിരിക്കും ടോവിനോയുടേതെന്ന രീതിയില്‍ ചില റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നുണ്ട്. മോഹന്‍ലാലിന്റെ കഥാപാത്രത്തിന് പോലും വില്ലന്‍ ഛായ ഉണ്ടായിരിക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പൃഥ്വിരാജിന്റെ അടുത്ത സുഹൃത്താണ് ടോവിനോ തോമസ്. സെവന്ത് ഡേ, എസ്ര, എന്ന് നിന്റെ മൊയ്തീന് തുടങ്ങിയ പൃഥ്വിരാജ് സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെയാണ് ടോവിനോ ചെയ്തത്. മാത്രമല്ല, സിനിമയില്‍ ടോവിനോയുടെ ഗോഡ്ഫാദര് എന്ന നിലയ്ക്കാണ് ഏവരും പൃഥ്വിയെ കാണുന്നത്.
ലൂസിഫറില്‍ പൃഥ്വിരാജ് അഭിനയിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മുരളി ഗോപി സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചേക്കും. മേയ് ആദ്യവാരമാണ് ചിത്രീകരണം ആരംഭിക്കുന്നത്. അതിന് മുമ്പ് മോഹന്‍ലാലിന്റെ നീരാളി റിലീസാകും. ഒടിയന്റെ ചിത്രീകരണം പൂര്‍ത്തിയാകുകയും ചെയ്യും.