അനുബന്ധ വാര്‍ത്തകള്‍
- 'ജാസ്മിന് ഇന്ന് കാണിച്ചത് ഒട്ടും ശരിയായില്ല'; ബിഗ്ബോസ് വിശേഷങ്ങളുമായി സീരിയല്‍ താരം അശ്വതി
- ഗ്രാവിറ്റി ഇല്യൂഷന്‍ ടെക്നിക് ബറോസിലും, ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്
- നടന് എന്ന നിലയില്‍ കൂടുതല്‍ ഇഷ്ടം മമ്മൂട്ടിയെ, താരമെന്ന നിലയില്‍ മോഹന്‍ലാല്‍; അല്‍ഫോണ്‍സ് പുത്രന്
- ഓണത്തിന് റിലീസ് കാത്തിരിക്കുന്ന മലയാള ചിത്രങ്ങള്‍, തിയേറ്ററുകളിലേക്ക് മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങള്‍
- കളിയും ചിരിയുമായി മോഹന്‍ലാല്‍,'ട്വല്‍ത്ത് മാന്‍' ലൊക്കേഷന്‍ വിഡിയോ
ബോക്‌സ്ഓഫീസില്‍ തരംഗമാകാന്‍ ബറോസ്; മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ഗ്രാവിറ്റി ഇല്യൂഷനുമായി മോഹന്‍ലാല്‍ ചിത്രം
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്. ഗ്രാവിറ്റി ഇല്യൂഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന രംഗങ്ങളാണ് പുറത്തിറങ്ങിയത്.
മൈഡിയര്‍ കുട്ടിച്ചാത്തന് ശേഷം ഗ്രാവിറ്റി ഇല്യൂഷന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ചിത്രമെന്ന പ്രത്യേകത ബറോസിനുണ്ട്.
കോട്ടയ്ക്ക് സമാനമായ ഒരു കെട്ടിടത്തില്‍ നില്‍ക്കുന്നതും അതിന്റെ ഭിത്തിയില്‍ നടക്കുന്നതുമൊക്കെയാണ് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്.
ജിജോയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് വമ്പന്‍ റിലീസായാണ് പുറത്തിറങ്ങുക. ഡി ഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായാണ് മോഹന്‍ലാല്‍ ബറോസില്‍ എത്തുക. 3 ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്.