ഓണത്തിന് റിലീസ് കാത്തിരിക്കുന്ന മലയാള ചിത്രങ്ങള്‍, തിയേറ്ററുകളിലേക്ക് മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 26 മെയ് 2022 (11:28 IST)

ഓണത്തിന് റിലീസ് ചെയ്യാന്‍ സാധ്യതയുള്ള സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സിനിമ പ്രേമികള്‍. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഓരോ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്താനാണ് സാധ്യത. യുവതാരങ്ങളായ പൃഥ്വിരാജും നിവിന്‍ പോളിയും പുതിയ സിനിമകളുമായി ഓണാഘോഷത്തിന് തിയേറ്ററുകളിലെത്തും.

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന 'റോഷാക്ക്' ഫസ്റ്റ്‌ലുക്ക് കൊണ്ടു തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഈ ചിത്രം ഓണത്തിന് എത്തും എന്നാണ് പറയപ്പെടുന്നത്.

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഓണം ആഘോഷിക്കാന്‍ തീയേറ്ററുകളില്‍ ചിത്രം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം .

നിവിന്‍ പോളിയുടെ 'പടവെട്ട്' സെപ്റ്റംബര്‍ 2 ന് തീയേറ്ററുകളിലെത്തും.നടന്‍ സണ്ണി വെയ്ന്റെ പ്രൊഡക്ഷന്‍ ബാനറാണ് ചിത്രം നിര്‍മ്മിച്ചത്. മഞ്ജു വാര്യര്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍, വിജയരാഘവന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പൃഥ്വിരാജ്,നയന്‍താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ് ഓണത്തിന് പ്രദര്‍ശനത്തിനെത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :