അനുബന്ധ വാര്‍ത്തകള്‍
- ബിഗ് ബോസ് ഹൗസില്‍ 'ട്വല്‍ത്ത് മാന്‍' സിനിമാപ്രദര്‍ശനം
- ബിഗ് ബോസിന് നന്ദി പറഞ്ഞ് സീരിയല്‍ താരം അശ്വതി, കഴിഞ്ഞ 50 ദിവസം നടക്കാത്തത് നടന്നു, നടി പറയുന്നത് ഇങ്ങനെ !
- 'ടോപ് 5ല്‍ വരാന്‍ സാധ്യതയുള്ള കോണ്ടെസ്റ്റന്റ്';ബിഗ് ബോസ് നാലാം സീസണിന്റെ റിവ്യൂമായി നടി അശ്വതി
- ലാലേട്ടാ,ദയവായി ഞങ്ങള്‍ക്ക് നല്ലൊരു എപ്പിസോഡ് നാളെ തരൂ: അശ്വതി
- 'തെറി പറയാന്‍പറ്റാത്തത് ക്യാപ്റ്റന്‍സി ബാഡ്ജ് കിടക്കുന്നത്കൊണ്ടല്ലേ';ബിഗ് ബോസ് റിവ്യൂമായി സീരിയല്‍ താരം അശ്വതി
'ജാസ്മിന്‍ ഇന്ന് കാണിച്ചത് ഒട്ടും ശരിയായില്ല'; ബിഗ്‌ബോസ് വിശേഷങ്ങളുമായി സീരിയല്‍ താരം അശ്വതി
ബിഗ് ബോസ് മലയാളം നാലാം സീസണ്‍ അതിന്റെ അവസാന ഘട്ട മത്സരങ്ങളിലേക്ക് കടക്കുകയാണ്.ഫൈനല്‍ അടുക്കെ മത്സരാര്‍ത്ഥികള്‍ക്ക് ഇടയില്‍ മത്സരം മുറുകുകയാണ്.മത്സരാര്‍ത്ഥിയായ ജാസ്മിന്റെ വീട്ടിനുള്ളിലെ കളികള്‍ റോബിന് പോസിറ്റീവായി വന്നുചേരുന്നു എന്നാണ് ബിഗ് ബോസ് മലയാളം സ്ഥിരം പ്രേക്ഷക കൂടിയായ സീരിയല്‍ താരം അശ്വതി പറയുന്നത്.
അശ്വതിയുടെ കുറിപ്പ്
''ജാസ്മിന്‍ ഇന്ന് കാണിച്ചത് ഒട്ടും ശരിയായില്ല. ജയിലില്‍ പോയ റോബിനും റിയാസും ഒരേപോലെ ക്ഷീണിതര്‍ ആണ്. റോബിന്റെ മുന്നില്‍വെച്ചു തന്നേ റിയാസിന് എനര്‍ജിക്കുള്ള കാപ്പിയോ ചായയോ കൊടുത്തു. എന്നാല്‍ റോബിനോട് വേണമോ എന്നുപോലും ചോദിച്ചില്ല. എന്തോ എനിക്ക് കഷ്ട്ടം തോന്നി.. ജാസ്മിന്‍ ഈ കാണിക്കുന്നത് നിന്റെ മാത്രം ദേഷ്യം ആയിരിക്കാം പക്ഷെ അത് എത്രത്തോളം വെളിയില്‍ റോബിന് പോസിറ്റീവ് ആകുന്നു എന്ന് ആ മണ്ടന്‍ തലയില്‍ ഉദിക്കുന്നില്ലല്ലോ എന്നാലോചിക്കുമ്പോഴാണ്. റിയാസേ ലാലേട്ടന്‍ മുട്ടന്‍ പണി തരുമെന്ന് പറഞ്ഞപ്പോള്‍ ഇത്ര പ്രതീക്ഷിച്ചില്ല ല്ലേ. ജയിലില്‍ നിന്നിറങ്ങി 'ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളെ' എന്ന് ചാടി ചാടി ആപ്പിളും കടിച്ചു നടന്നപ്പോള്‍ ആലോചിക്കണമായിരുന്നു.
അല്ലാ എനിക്കൊരു ഡൗട്ട്.. എല്ലാരുംകൂടി സ്ഥാനങ്ങള്‍ക്കായുള്ള ടാസ്‌ക് നടന്നതിന്റെ ചില വീഡിയോസ് യൂട്യൂബില്‍ കണ്ടു അത് ടെലികാസ്റ്റ് ചെയ്തോ ?. ഞാന്‍ എപ്പിസോഡില്‍ കണ്ടില്ല.. ഇനി ഞാനെങ്ങാനും കാണാത്ത എപ്പിസോഡില്‍ ആണോ. എന്തായാലും നാളത്തെ എപ്പിസോഡ് ചിരി മാസ്സ് ആയിരിക്കും എന്ന് പ്രോമോ കണ്ടു. കാത്തിരിക്കാം ല്ലേ.